ഇന്ത്യന്‍ റെയില്‍ പാളങ്ങളില്‍ വര്ഷം തോറും ഇരുപതിനായിരം മരണങ്ങള്‍ സംഭവിക്കുന്നു എന്ന് റെയില്‍വേ പോലിസ്

 

കോയമ്പത്തൂര്‍: ഇന്ത്യയിലെ റെയില്‍പാളങ്ങളിലെ അപകടങ്ങളില്‍പെട്ട്‌ വര്‍ഷംതോറും ഇരുപതിനായിരത്തോളംപേര്‍ മരിക്കുന്നതായി റെയില്‍വേ പോലീസ്‌ ഐജി സീമ അഗര്‍വാള്‍. സിങ്കനെല്ലൂര്‍ ജയേന്ദ്രസരസ്വതി ആര്‍ട്‌സ്‌ കോളജിന്റെ നേതൃത്വത്തില്‍ റെയില്‍പാളത്തില്‍ ഉണ്‌ടാകുന്ന അപകടങ്ങള്‍ തടയുന്നതിനുള്ള ബോധവത്‌കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അശ്രദ്ധമായി പാളം മുറിച്ചുകടക്കുക, ഫോണില്‍ സംസാരിച്ച്‌ പാളം ക്രോസ്‌ ചെയ്യുക എന്നിവ മൂലമാണ്‌ ഏറെയും അപകടങ്ങളുണ്‌ടാകുന്നതെന്നും സീമ അഗര്‍വാള്‍ പറഞ്ഞു

Add a Comment

Your email address will not be published. Required fields are marked *