ഇന്ത്യന്‍ റെയില്‍വേയെ ഒരു പുതുയുഗത്തിലേക്ക് നയിക്കുമെന്ന്

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: സുരേഷ് പ്രഭുവിന്റെ ഇത്തവണത്തെ റെയില്‍വേ ബജറ്റ്, ഇന്ത്യന്‍ റെയില്‍വേയെ ഒരു പുതുയുഗത്തിലേക്ക് നയിക്കുമെന്ന് മുന്‍ റെയില്‍വേ മന്ത്രിയും ബിജെപി നേതാവുമായ ഓ. രാജഗോപാല്‍. റെയില്‍വേ ബജറ്റുകളുടെ ചരിത്രത്തില്‍ ഈ ബജറ്റ് ഒരു പുതിയ അദ്ധ്യായം തുറന്നിരിക്കുകയാണെന്നും രാജഗോപാല്‍ പറഞ്ഞു. റെയില്‍വേ വികസനം എന്ന ഒരറ്റ ലക്‌ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ സുരേഷ്പ്രഭുവിനു ഈ ബജറ്റ് അവതരണത്തില്‍.

അതിനു കഴിയുന്ന ശാസ്ത്രീയ സമീപനം ആണ് ബജറ്റിന്റെ കാര്യത്തില്‍ കൈക്കൊണ്ടിട്ടുള്ളത്. കേരളത്തിന്റെ കാര്യത്തിലാണെങ്കില്‍ ട്രെയിനുകള്‍ പൊതുവേ അധികമാണ് ട്രാക്കുകളില്‍ ഓടുന്നത്. 100 ട്രെയിന്‍ ഓടെണ്ടുന്ന ട്രാക്കില്‍ 130 ട്രെയിനുകളാണ് ഓടുന്നത്. ഓരോ പ്രദേശത്തെ രാഷ്ട്രീയ സമ്മര്‍ദ്ദം മുന്‍ നിര്‍ത്തി കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കി റെയില്‍വേയുടെ അടിസ്ഥാനസൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള മുന്നേറ്റത്തിന്നാണ് സുരേഷ് പ്രഭു ബജറ്റില്‍ തയ്യാറായത്.

ഗേജ്മാറ്റം, പാതയിരട്ടിപ്പ്, ഇലക്ട്രിഫിക്കേഷന്‍ തുടങ്ങിയ അടിസ്ഥാന സൌകര്യ വികസനത്തിന്നാണ് ബജറ്റില്‍ മുന്‍ഗണന നല്‍കിയത്. വികസന കാര്യത്തില്‍ അതാതു പ്രദേശത്തെ സോണല്‍ മാനേജര്‍മാര്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരം നല്‍കിയാണ് അത് സാധിച്ചത്. കേരളത്തില്‍ തന്നെയുള്ള ഗേജ്മാറ്റ പ്രശ്നങ്ങളും, ഇലെക്ട്രിഫിക്കേഷന്‍ പ്രശ്നങ്ങളുമുണ്ട്. കോട്ടയം, ആലപ്പുഴ ഭാഗങ്ങളില്‍ പാത ഇരട്ടിപ്പ് പ്രശ്നങ്ങളുമുണ്ട്. കേരളത്തെ സംബന്ധിച്ച് ഇത്തരം അടിസ്ഥാന വികസന പ്രശ്നങ്ങള്‍ക്ക് ധനം ലഭിക്കും എന്നതാണ് ഈ ബജറ്റ് കൊണ്ടുള്ള ഗുണം.

കേരളത്തില്‍ തന്നെ പാത പുതിയത് കൊണ്ടുവരാതെ സിഗ്നല്‍ സംവിധാനത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി സബര്‍ബന്‍ ട്രെയിനുകള്‍ ഓടിക്കാന്‍ സാധിക്കും. കേരളത്തിലെ റെയില്‍വേയ്ക്ക് അടിയന്തിര സ്വഭാവമുള്ള ആവശ്യങ്ങള്‍ ഇതൊക്കെയാണ്. ഇതിനു സഹായകമായ നിലപാടുകളും, കാഴ്ച്ചപ്പാടുകളുമാണ് ബജറ്റില്‍ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ റെയില്‍വേ വികസനം മുന്നില്‍ നിര്‍ത്തുകയാണെങ്കില്‍ അതിനു സഹായകമായ ബജറ്റ് ആണ് സുരേഷ് പ്രഭു അവതരിപ്പിച്ചിട്ടുള്ളത്. എട്ടു മന്ത്രിമാര്‍ ഉള്ളപ്പോള്‍ റെയില്‍വേ വികസനത്തിന്‌ എന്ത് ആനുകൂല്യങ്ങളാ ണ് സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ളത്. അതിനെക്കാളും മെച്ചപ്പെട്ട ആനുകൂല്യങ്ങളാ ണ് സംസ്ഥാനത്തിന് ഈ ബജറ്റില്‍ ലഭിച്ചിട്ടുള്ളത്.ലഭിക്കാന്‍ പോകുന്നത്. ഓ.രാജഗോപാല്‍ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *