ഇന്ത്യന്‍ മത്സ്യ തൊഴിലാളികള്‍ അതിര്‍ത്തി ലംഘിച്ചാല്‍ വെടിവെക്കും എന്ന് ശ്രീലങ്ക

കൊളംമ്പോ: ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചാല്‍ ഇനി തങ്ങള്‍ വെടിവയ്‌ക്കുമെന്ന്‌ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. ഈക്കാര്യത്തില്‍ ഇനി ഒരു വിട്ടുവീഴ്‌ച്ചയും ഉണ്‌ടാകില്ലെന്നും ലങ്കന്‍ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷ്‌മ സ്വരാജ്‌ ശ്രീലങ്കയില്‍ സന്ദര്‍ശനം നടത്തുന്ന സമയത്താണ്‌ വിവാദപരമായ പരാമര്‍ശവുമായി ലങ്കന്‍ പ്രധാനമന്ത്രി രംഗത്ത്‌ എത്തിയികിത്തുന്നത്‌. 

തങ്ങളുടെ വീട്ടിലേക്ക്‌ അതിക്രമിച്ചു കടക്കുന്ന ആളുകള്‍ക്കു നേരെ വെടിവയ്‌ക്കുന്നതില്‍ കുറ്റബോധം വേണ്‌ടായെന്നാണ്‌ പ്രധാനമന്ത്രിയുടെ വാദം. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താന്‍ന്തി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ അദ്ദേഹം ലങ്കന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ക്ക്‌ നേരെ നടത്തുന്ന നടപടികളെ ന്യായീകരിച്ചത്‌. വിഷയം അന്താരാഷ്‌ട്ര തലത്തില്‍ ഉന്നയിക്കുമെന്നാണ്‌ ഇന്ത്യ സംഭവത്തെ കുറിച്ച്‌ പ്രതികരിച്ചിരിക്കുന്നത്‌. സുഷ്‌മ സ്വരാജും റെനില്‍ വിക്രമസിംഗെയും തമ്മില്‍ ഇന്ന്‌ കൂടിക്കാഴ്‌ച നടത്തും.

Add a Comment

Your email address will not be published. Required fields are marked *