ഇന്ത്യന്‍ ഓഫ് ദ ഇയര്‍

ദില്ലി: ഈ വര്‍ഷത്തെ സിഎന്‍എന്‍ ഐബിഎന്‍ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ജനപ്രിയ അവാര്‍ഡ് മലയാളി ഐപിഎസ് ഓഫീസര്‍ പി വിജയന് . തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് ഒപ്പം അവാര്‍ഡ് പങ്കിടുകയായിരുന്നു. ഉപ രാഷ്ട്രപതി ഹമീദ് അന്‍സാരിയില്‍ നിന്ന് അദ്ദേഹം അവാര്‍ഡ് ഏറ്റു വാങ്ങി . കേരള പൊലീസിന്റെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ഷാഡോ പൊലീസ് , പുണ്യം പൂങ്കാവനം തുടങ്ങിയ പദ്ധതികളെ വിജയത്തിലെത്തിച്ചത് പി വിജയനായിരുന്നു. ഇത് പരിഗണിച്ചാണ് അവാര്‍ഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ഇന്ത്യന്‍ ഓഫ് ദ ഇയറായി സിഎന്‍എന്‍ ഐബിഎന്‍ തെരഞ്ഞെടുത്തത്. സമാധാന നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥി , ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ, മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നദെല്ല, ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി എന്നിവര്‍ക്കും വിവിധ കാറ്റഗറികളില്‍ അവാര്‍ഡുകള്‍ ലഭിച്ചു.

Add a Comment

Your email address will not be published. Required fields are marked *