ഇന്ത്യക്ക് പാക്കിസ്ഥാന്‍ 150000 പൌണ്ട് നല്കയണം എന്ന് ബ്രിട്ടിഷ് കോടതി

ലണ്ടന്‍:പാക്കിസ്ഥാന് തിരിച്ചടിയായി ബ്രിട്ടിഷ് കോടതിയുടെ ഉത്തരവ് . പാക്കിസ്ഥാന്‍ 15൦൦൦൦ പൌണ്ട് ഇന്ത്യക്ക് നിയമപരമായി നല്‍കണം എന്നാണു ബ്രിട്ടിഷ് കോടതിയുടെ ഉത്തരവ് . 67 വര്ഷം പഴക്കമുള്ള ഹൈദരാബാദ് ഫണ്ട് കേസിലാണ് വിധി. ഇതില്‍ ഉത്തരവാടിയല്ല എന്ന പാക്കിസ്ഥാന്‍ വാദം യുക്തിരഹിതമാണ് എന്നും കോടതി നിരീക്ഷിച്ചു.

ഈ കേസ്സിലെ കേസിലെ എല്ലാ കക്ഷികളോടും പണം അടക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു . ഇന്നത്തെ കണക്കില്‍35മില്ല്യന്‍ പൌണ്ട് തുകവരും ഇത് . ഇതോടെ ഇന്ത്യന്‍ സര്‍ക്കാര്‍,നാഷണല്‍ വെസ്റ്റ്‌ മിനിസ്റ്റെര്‍ ബാങ്ക് , നിസാമിന്റെ അവകാശികള്‍ ആയ മുക്കാരം ജാ , മുഫാക്കം ജാ എന്നിവര്‍ക്ക് യഥാക്രമം 15൦൦൦൦ പൌണ്ട് , 132൦൦൦പൌണ്ട് 6൦൦൦൦ പൌണ്ട് ലഭിക്കും. 1൦൦794൦ പൌണ്ട് 9 ഷില്ലിംഗ് പുതുതായി രൂപീകരിച്ച പാകിസ്ഥാനു നല്‍കാന്‍ വേണ്ടി 1948 ല്‍ ഹബീബ് റഹ്മാന്‍ രഹ്മതുള്ള വെസ്റ്റ് മിനിസ്റെര്‍ ബാങ്കില്‍ നിന്നും ബ്രിട്ടനിലെ ഹൈകമിഷനരുടെ അകൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത കേസാണ് ഹൈദരാബാദ് ഫണ്ട് കേസ് എന്ന് അറിയപ്പെടുന്നത്.

1947 ല്‍ ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിച്ചപ്പോള്‍ ഏതെങ്കിലും ഒരു രാജ്യത്ത് ചേരണം എന്നും അല്ലെങ്കില്‍ സ്വതന്ത്രമായി നിലകൊള്ളണം എന്നും ധാരാളം ചെറു നാട്ടു രാജ്യങ്ങോട് നിര്‍ദ്ദേശിച്ചിരുന്നു . അന്ന് നിസാം സ്വതന്ത്രമായി നില്‍ക്കാനാണ് ആഗ്രഹം പ്രകടിപ്പിച്ചത് . എന്നാലും 1948 ല്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ഹൈദരാബാദ് തയാറായി . 1948 സെപ്തംബര്‍ 2൦ നായിരുന്നു ഹൈദരാബാദ് ഇന്ത്യയില്‍ ചേര്‍ന്നത്‌ . എന്നാല്‍ രഹ്മതുള്ള പണം അയച്ചത് 1947 സെപ്തംബര്‍ 27 നായിരുന്നു. തുടര്‍ന്ന് കാലങ്ങളായി കേസ് നീണ്ടു പോകുകയായിരുന്നു . നിസാമിന്റെ മരണശേഷം അധികാരത്തില്‍ ഏറിയ പിന്‍ഗാമികള്‍ ഇന്ത്യന്‍ സര്‍ക്കാരിനു അവകാശപ്പെട്ട പണമാണ് അതെന്നു വാദിച്ചു കേസ് നല്‍കുകയായിരുന്നു . ഇതില്‍ ഇന്ത്യന്‍ സര്‍ക്കാരും കക്ഷി ചേര്‍ന്നു. ഇത് നിസാമിന്റെ പണം അല്ലെന്നും ഇന്ത്യ സര്‍ക്കാരിന്റെ പണം ആണെന്നും ഇന്ത്യയും വാദിച്ചു. എന്തായാലും 196൦ മുതല്‍ തുടങ്ങിയ നിയമ യുദ്ധം ഇപ്പോഴാണ് ഒരു തീരുമാനത്തില്‍ എത്തുന്നത്‌. നിയമപരമായ എല്ലാ വ്യവസ്ഥകളും പാലിച്ചു തന്നെ വേണം പണം തിരികെ നല്‍കാന്‍ എന്ന് പാക്കിസ്ഥാനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

Add a Comment

Your email address will not be published. Required fields are marked *