ഇന്ത്യക്ക് അന്താരാഷ്‌ട്ര അഭിനന്ദനം

കൊച്ചി: ഇന്ത്യയുടെ ആദ്യത്തെ കൈ മാറ്റി വെക്കല്‍ ശാസ്ത്ര ക്രിയക്ക് അന്താരാഷ്‌ട്ര അഭിനന്ദനം. ഇത് ഇന്ത്യന്‍ വൈദ്യശാസ്ത്ര രംഗത്ത്‌ നാഴികക്കല്ലാകും എന്നും വിദഗ്ദര്‍ അറിയിച്ചു. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയിലാണ് കൈ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത് . പതിനാറു മണിക്കൂര്‍ നീണ്ട ഒരു മാരത്തോണ്‍ ശസ്ത്രക്രിയയിലൂടെയാണ് അപകടത്തില്‍ പരിക്കേറ്റ ഒരു 24കാരന്റെ ഇരു കൈകളും വിദഗ്ദമായി വച്ചു പിടിപ്പിച്ചത് . ഇടുക്കി സ്വദേശിയായ മനുവിന്റെ ഇരുകൈകളും തീവണ്ടി അപകടത്തില്‍ നഷ്ടമാകുകയായിരുന്നു . അമൃതയിലെ ഡോ സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തില്‍ ആയിരുന്നു ശസ്ത്രക്രിയ .

Add a Comment

Your email address will not be published. Required fields are marked *