ഇനി സെല്‍ഫി പകര്‍ത്താം ; കെ എഫ് സി ഫ്‌ളെയ്മിങ് ചിക്കനൊപ്പം

കൊച്ചി: നാവില്‍ തീ പിടിക്കുന്ന എരിവില്‍ പ്രശസ്ത ഫ്രൈഡ് ചിക്കന്‍ ബ്രാന്‍ഡായ കെ എഫ് സിയുടെ പുതിയ വിഭവം വിപണിയിലെത്തി. ഫ്‌ളെയ്മിങ് ക്രഞ്ച് ചിക്കന്‍ എന്നു പേരിട്ടിരിക്കുന്ന പുതിയ വിഭവത്തില്‍ പ്രകൃതിദത്തമായി ഏറ്റവുമധികം എരിവുള്ള ഭുട് ജൊലോകിയ എന്നയിനം മുളകാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആസാമില്‍ നിന്നുമാണ് ഇതിന്റെ വരവ്. പൂര്‍ണ്ണമായും പുതിയ പാചകവിധിപ്രകാരമാണ് ഫ്‌ളെയ്മിങ് ക്രഞ്ച് ചിക്കന്‍ തയ്യാറാക്കിയിട്ടുള്ളത്.
ലോകത്തെ വിവിധയിനം മുളകുകള്‍ വിഭവങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കെഎഫ്‌സി തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ നാവുകള്‍ക്കു വേണ്ടി പുതിയ വിഭവം തയ്യാറാക്കിയത്. വിഭവത്തിനവേണ്ടി ലോകമെമ്പാടം നിന്നുള്ള മുളകുകള്‍ കെഎഫ്‌സി ചിക്കന്‍ ഷെഫുമാര്‍ പരീക്ഷിച്ച നോക്കിയെങ്കിലും മുന്നിട്ടു നിന്നത് ഫുട് ജൊലോക്കിയ മുളകായിരുന്നു തെരഞ്ഞെടക്കപ്പെട്ടത്.

രാജ്യമൊട്ടാകെയുളള കെഎഫ്‌സി ഔട്ട്‌ലെറ്റുകളില്‍ പുതിയ വിഭവം ലഭ്യമാണ്. പുതിയ ഉല്‍പന്നത്തിന്റെ അവതരണത്തോടനുബന്ധിച്ച് പ്രതീതിയാഥാര്‍ത്ഥ്യം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മൊബൈല്‍ ആപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. കെഎഫ്‌സി ഫ്‌ളെയ്മിങ് ചിക്കനോടൊപ്പമുള്ള സെല്‍ഫി ഫോട്ടോ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ സൗജന്യമായി ലഭിക്കുന്ന ഈ ആപ്പിലൂടെ സാധിക്കും. ഇത്തരത്തില്‍ മികച്ച സെല്‍ഫി ചിത്രം കണ്ടെത്തി സമ്മാനം നല്‍കാനായി ഒരു മത്സരവും കെഎഫ്‌സി ഒരുക്കിയിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *