ഇടവേള ബാബുവിന്റെ രഹസ്യ സംഭാഷണം പുറത്ത്
തിരുവനന്തപുരം : കെഎസ്എ്ഫ്ഡിസിയില് നിന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെച്ചത് ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞിട്ടാണെന്ന് ഇടവേള ബാബു. ഒരു ചലച്ചിത്ര പ്രവര്‍ത്തകനോട് ബാബു ഇക്കാര്യം പറയുന്ന ശബ്ദരേഖ പുറത്ത് വന്നു. കെഎസ്എഫ്ഡിസി ചെയര്മാന് രാജ്മോഹന്‍ ഉണ്ണിത്താനാണ് ശബ്ദരേഖ പുറത്ത് വിട്ടത്. രാജ്മോഹന്‍ ഉണ്ണിത്താനല്ല ആരു വന്നാലും തനിക്ക് അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞിട്ടാണ് രാജിവെച്ചത് എന്ന് പറയുന്ന ശബ്ദരേഖയാണ് പുറത്ത് വിട്ടത്. തന്നെ തിരികെ കെഎസ്എഫ്ഡിസിയില്‍ എടുക്കാന്‍ വേണ്ടി പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ഇടവേള ബാബു പറയുന്ന ഭാഗവും ശബ്ദരേഖയില്‍ ഉണ്ട്.
( രാജി രാമന്‍കുട്ടി )