ആവാസ വ്യവസ്ഥ വ്യതിയാനം

വനത്തിനുള്ളിലെ ആവാസ വ്യവസ്ഥയിലുണ്‍ണ്ടായ വ്യതിയാനമാണ് വന്യജീവികള്‍ കര്‍ഷകരുടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി നാശനഷ്ടങ്ങള്‍ വിതക്കാന്‍ കാരണമെന്ന് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് നടത്തിയ പഠനത്തില്‍ കണ്‍െണ്ടത്തിയതായി പാരിസ്ഥിതികപഠന വിദഗ്ധര്‍. നഗരവത്കരണത്തിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടിവന്നതും വനത്തിനുള്ളിലെ ഭക്ഷ്യവസ്തുക്കളുടെ കുറവും കാലാവസ്ഥ വ്യതിയാനവും വനത്തിനുള്ളില്‍ ജനവാസ മേഖലയിലെ സസ്യലതാദികളുടെ വളര്‍ച്ചയും മൃഗങ്ങളെ കാട് വിട്ട് നാട്ടിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചുവെന്ന് പരിസ്ഥിതി പഠന വിദഗ്ധനായ സുധീര്‍ പറഞ്ഞു. കാട് ശുഷ്‌കമായതും വനങ്ങളുടെ തുടര്‍ച്ച നഷ്ടപ്പെട്ടതും വന്യമൃഗങ്ങളുടെ സഞ്ചാര കേന്ദ്രത്തിനും പ്രജനനകേന്ദ്രങ്ങള്‍ക്കും തടസ്സം സൃഷ്ടിച്ചുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. ജോണ്‍ പെരുവന്താനം പറഞ്ഞു. കടുവക്ക് വനത്തിനുള്ളില്‍ 10 കിലോമീറ്റര്‍ ദൂരപരിധിയാണ് അതിന്റെ സൈ്വര്യവിഹാരത്തിന് വേണ്‍ണ്ടത്. കുറഞ്ഞത് മാനുള്‍പ്പെടെ 700 ചെറു മൃഗങ്ങളെയാണ് ഒരു വര്‍ഷത്തേക്ക് ഭക്ഷിക്കാന്‍ വേണ്‍ണ്ടത്. വനത്തിലെ കുടിവെള്ളത്തിന്റെ കുറവ് മൂലം ജലാംശം കൂടുതലുള്ള കാര്‍ഷിക വിളകളായ വാഴ, തെങ്ങ്, എന്നിവ ഭക്ഷ്യയോഗ്യമാക്കാന്‍ വേണ്‍ണ്ടിയാണ് ആനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത്. സാമ്പത്തിക സന്തുലനത്തോടൊപ്പം പാരിസ്ഥിതിക സന്തുലനവും മനുഷ്യന്റെ നിലനില്‍പ്പിന് ആവശ്യമാണെന്ന് ജോണ്‍ പെരുവന്താനം പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *