ആലപ്പുഴയില്‍ ചുഴലിക്കാറ്റിലും മഴയിലും വ്യാപക നഷ്ടം

ആലപ്പുഴ : ആലപ്പുഴ ചെറുതന ഗ്രാമപഞ്ചായത്തില്‍ പുലര്‍ച്ചെ ഉണ്ടായ മഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടം. കൊയ്തു ചാക്കുകളില്‍ സംഭരിച്ചിരുന്ന 100 ക്വിന്‍റല്‍ നെല്ല് പൂര്‍ണമായും വെള്ളത്തിലായി. കൂടാതെ 200 ഹെക്ടറിലെ നെല്‍കൃഷി നശിച്ചു. രണ്ട് വീടുകള്‍ പൂര്‍ണ്ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആയിരത്തിലധികം കുലവാഴകള്‍ ഉള്‍പ്പടെ മേഖലയിലെ കൃഷി പൂര്‍ണ്ണമായും നശിച്ചു. രണ്ട് കെ വി വൈദ്യുത പോസ്റ്റ് ഉള്‍പ്പടെ ആറു വൈദ്യുത പോസ്റ്റുകള്‍ നിലംപൊത്തി.
( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *