ആറ്റുകാല്‍ പൊങ്കാല

തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല യുടെ അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഒരുക്കങ്ങള്‍ കൃത്യസമയത്ത് തന്നെ പൂര്‍ത്തിയാക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. സുരക്ഷയ്ക്കായി 4500 ലേറെ പൊലീസുകാര്‍.വനിതാപൊലീസ്‌കാര്‍ മാത്രമായി 600പേര്‍,താമസസൗകര്യങ്ങള്‍, ശുചീകരണപ്രവര്‍ത്തകര്‍, ഭക്തിയില്‍ മനം നിറയ്ക്കാന്‍ മങ്കമാര്‍ക്കിനി മണിക്കൂറുകള്‍ മാത്രം ബാക്കി. കഴിഞ്ഞ തവണത്തേക്കാള്‍ ഭക്തജനങ്ങളുടെ എണ്ണം ഇത്തവണ കൂടുമെന്ന് ഉറപ്പ്.അതു കൊണ്ട് തന്നെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാനാണ് പൊലീസ് തീരുമാനം.ബാരിക്കേഡുകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്.ഭക്തരുടെ യാത്രാസൗകര്യത്തെ ബാധിക്കാത്ത തരത്തില്‍ അമ്പലത്തിന് മുന്നിലെ പ്രധാനവഴിയില്‍ പൊങ്കാല തലേന്ന് മാത്രമേ ബാരിക്കേഡുകള്‍ ഉയരൂ. ഒരുക്കങ്ങളുമായി ആരോഗ്യവകുപ്പും സജീവം… പൊങ്കാല അനുഭവം തത്സമയം ഭക്തരിലേക്ക് എത്തിക്കാന്‍ വെബ്കാസ്റ്റിംഗ് സൗകര്യങ്ങള്‍ ഇത്തവണയും ഉണ്ടാവും. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്ഥമായി കുത്തിയോട്ടബാലന്‍മാരുടെ യാത്രക്കായി പ്രത്യേക ബസ് സര്‍വീസുകളും ക്ഷേത്രം ട്രസ്റ്റ് ഒരുക്കുന്നുണ്ട്. തലപ്പൊക്കത്തില്‍ കേമനായ തൃക്കടവൂര്‍ ശിവരാജാണ് ഇത്തവണ ദേവിയുടെ തിടന്പെടുക്കുക. സര്‍ക്കാര്‍,ക്ഷേത്രകമ്മിറ്റികള്‍ കൂടാതെ111 പേരടങ്ങുന്ന സംഘവും പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനായുള്ള അവസാനവട്ട ഒരുക്കത്തിലാണ്.

Add a Comment

Your email address will not be published. Required fields are marked *