ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമാപനം

തിരുവനന്തപുരം: അനന്തപുരിയെ  ഭക്തിയില്‍ ആറാടിച്ചു ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമാപനം.  ദേവിയുടെ അനുഗ്രവുമായി നിറഞ്ഞ മനസ്സോടെ ഭക്തര്‍ മടങ്ങി. കുത്തിയോട്ട ചടങ്ങുകള്‍ക്കുശേഷം നാളെ കുരുതി തര്‍പ്പണത്തോടെ പൊങ്കാല മഹോല്‍സവത്തിന് പരിസമാപ്തിയാകും. ഒരേ മനസോടെ സമര്‍പ്പണ പുണ്യം തേടിയെത്തിയ ഭക്തര്‍. ദേവീ പ്രീതിക്കായി നോമ്പുനോറ്റ് പൊങ്കാല അര്‍പ്പിക്കാനെത്തിയ ലക്ഷക്കണക്കിന്‌ ഭക്തര്‍ ക്ഷേത്ര പരിസരവും എട്ടുകിലോമീറ്റര്‍ ചുറ്റളവും ഇന്ന് യാഗശാലയാക്കി മാറ്റി.

വായ്ക്കുരവയുടെ അകമ്പടിയില്‍ 10.15ന് പണ്ടാര അടുപ്പില്‍ പകര്‍ന്ന തീനാളം പ്രാര്‍ഥനയോടെ ഓരോ ഭക്തരും ഏറ്റുവാങ്ങി. ദേവിയെ ഒരു നോക്കുകണ്ട് വണങ്ങാനുള്ള അഭൂതപൂര്‍വമായ തിരക്കുമുണ്ടായിരുന്നു. പൊങ്കാലക്കലങ്ങള്‍ നിറഞ്ഞുതുളുമ്പി. 3.15ന് നിവേദ്യം. ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി.

പണ്ടാര അടുപ്പിലെ പൊങ്കാലക്കലത്തില്‍ തീര്‍ഥം തളിക്കുന്ന അതേസമയത്ത് നഗരത്തിന്റെ വിവിധ ഇടങ്ങളില്‍300ലധികം തന്ത്രിമാര്‍ നിവേദ്യ ചടങ്ങുകള്‍പൂര്‍ത്തിയാക്കി. സങ്കടമുക്തി നേടിയ ഭക്തര്‍ തിരികെ വീടുകളിലേക്ക്. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ഇതോടെ ശുഭ പരിസമാപ്തി

Add a Comment

Your email address will not be published. Required fields are marked *