ആറായിരത്തോളം ഇന്ത്യക്കാര്‍ ജയിലില്‍ കഴിയുന്നതായി വിദേശകാര്യ മന്ത്രാലയം

ദില്ലി:  വിവിധ രാജ്യങ്ങളിലായി 6,200ഓളം ഇന്ത്യക്കാര്‍ തടവുശിക്ഷ അനുഭവിക്കുന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയിലെ ജയിലുകളിൽ മാത്രം 1,508പേരുണ്ടെന്നും കേന്ദ്രമന്ത്രി വി.കെ. സിംഗ് രാജ്യസഭയെ അറിയിച്ചു.

കൂടാതെ ബഹറിൻ, ഇറാൻ, ഇറാഖ്, കുവൈത്ത്, ഒമാൻ, ഖത്തർ,യെമൻ എന്നീ ഗൾഫ് രാജ്യങ്ങളിലായി 2,909 പേരും യു.എ.ഇയിൽ785പേരും നേപ്പാളിൽ 614 പേരും യു.കെയിൽ 437പേരും പാകിസ്ഥാനിൽ 352പേരും ജയില്‍ ശിക്ഷയനുഭവിക്കുന്നു. മത്സ്യത്തൊഴിലാളികളടക്കം 6,290 ഇന്ത്യൻ പൗരന്മാർ 72ഓളം രാജ്യങ്ങളിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 45ഓളം ഇന്ത്യക്കാരെ ഉടമ്പടികളോടെ കൈമാറുവാൻ 20 രാജ്യങ്ങളുമായി ഇന്ത്യ ഉഭയകക്ഷി കരാറുകളിൽ ഒപ്പുവച്ചു.

നാഗാലാന്റ്,ജമ്മു-കാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് തത്ക്കാൽ സ്കീമനുസരിച്ച് പാസ്പോർട്ട് നൽകുന്നത് നടപ്പിൽ വരുത്തിയിട്ടില്ലെന്ന് മറ്റൊരു ചോദ്യത്തിന് സിംഗ് സഭയെ അറിയിച്ചു. നിയമാനുസൃതമായ പാസ്പോർട്ട് കൈവശമുള്ള മാതാപിതാക്കളുടെ പത്തുവയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് മാത്രമാണ് ഇത്തരത്തിൽ പാസ്പോർട്ട് ലഭിക്കുക.

Add a Comment

Your email address will not be published. Required fields are marked *