ആറന്മുള വിമാനത്താവളം
ദില്ലി: ആറന്മുള വിമാനത്താവള പദ്ധതി ഇനി നടക്കില്ല എന്ന് ഏതാണ്ട് ഉറപ്പായി. പദ്ധതി ഒരു അടഞ്ഞ അദ്ധ്യായമാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്മാന് ആര്‍കെ ശ്രീനിവാസന് ഇന്നലെ ദില്ലിയില്‍ പറഞ്ഞു. ഈ പദ്ധതിക്കനുകൂലമായി ഒരു തീരുമാനവും ഉണ്ടാകില്ല എന്ന് പറഞ്ഞ ശ്രീനിവാസന്. പദ്ധതിയുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വെയില്‍ കടന്നുകൂടിയത് ഒരു സാങ്കേതിക പിഴവ് മൂലമാണെന്ന് കൂട്ടിച്ചേര്‍ത്തു.
ഈ പദ്ധതിക്കെതിരെ സുപ്രീം കോടതി മുന്‍പ് തന്നെ ഒരു നിലപാടെടുത്തിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലും ഇതിന്നെതിരെ പല വിധികളും പുറപ്പെടുവിച്ചിരുന്നു. നിരവധി പാരിസ്ഥിക പ്രശ്നങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിടുണ്ട്. ഈ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സാധ്യമല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതായിരുന്നൂ. ധനമന്ത്രാലയത്തിന്റെ സാമ്പത്തിക സര്‍വെയില്‍ പദ്ധതി തെറ്റായി കടന്നു കൂടിയതിനെപ്പറ്റി മന്ത്രാലയം അതോറിറ്റിയെ അറിയിചിട്ടുണ്ട്.
ഇതോടെ കുമ്മനം രാജശേഖരന് നയിക്കുന്ന ഹിന്ദു ഐക്യവേദിയും പ്രശസ്ത കവിയും പരിസ്ഥിതി പ്രവര്തകയുമായ സുഗതകുമാരി ടീച്ചറും ചേര്‍ന്ന് നയിച്ച സമരം അന്തിമവിജയത്തില്‍ എത്തിയിരിക്കുന്നു. പദ്ധതി ധനമന്ത്രാലയത്തിന്റെ സാമ്പത്തിക സര്‍വെയില്‍ തെറ്റായി കടന്നു കൂടിയതിനെപ്പറ്റി കേരളത്തിലെ ഇടതുപക്ഷം ഹിന്ദു ഐക്യവേദിയെ പരിഹസിക്കാരുണ്ടായിരുന്നു.