ആര്.സി.സി. സ്ഥലപരിമിതി : മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഗവര്ണകര്
തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ(ആര്.സി.സി.) സ്ഥലപരിമിതി പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുമെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. ആര്.സി.സി.സന്ദര്‍ശിച്ച ഗവര്‍ണര്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള മേധാവികളുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. കാന്‍സര്‍ രോഗത്തെക്കുറിച്ച് ബോധവത്കരണം അത്യാവശ്യമാണ്. വളരെ വൈകിയാണ് പലപ്പോഴും രോഗനിര്‍ണയം നടത്തപ്പെടുന്നത്. ബോധവത്കരണത്തിലൂടെ ഇതിന് പരിഹാരം കാണാനാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ആര്.സി.സി.ഡയറക്ടര്‍ പോള്‍ സെബാസ്റ്റ്യന്‍,സൂപ്രണ്ട് ഡോ.രാംദാസ്, ആശ്രയ പാലിയേറ്റീവ് കെയര്‍ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു. കുട്ടികളുടേതുള്‍പ്പെടെ വിവിധ വാര്‍ഡുകളിലെ രോഗികളെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ രോഗവിവരങ്ങള്‍ ആരായുകയും ചെയ്തു.