ആര്‍.എം.പിക്ക് അപ്രതീക്ഷിത പരാജയം

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചു കയറാമെന്ന ആര്‍.എം.പിയുടെ മോഹം പൊലിഞ്ഞു. വടകരയില്‍ വിജയപ്രതീക്ഷ വച്ചു പുലര്‍ത്തിയ ആര്‍.എം.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയായി.
വോട്ടണ്ണലിന്റെ തുടക്കം മുതല്‍ തന്നെ കെ.കെ രമ ചിത്രത്തിലേ ഇല്ലായിരുന്നു. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും സിറ്റിംഗ് എം.എല്‍.എ സി.കെ നാണുവും ജെ.ഡി.യു സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനും തമ്മിലായിരുന്നു മത്സരം. 9511 വോട്ടുകള്‍ക്കാണ് സി.കെ നാണു വിജയിച്ചത്. നിലവില്‍ ജനതാദള്‍ എസ് ദേശീയ കമ്മറ്റി അംഗവും ജനതാദള്‍ സംസ്ഥാന കമ്മറ്റി അംഗവുമാണ് സി.കെ നാണു.

Add a Comment

Your email address will not be published. Required fields are marked *