ആര്ക്കും തന്നെ താക്കീത് ചെയ്യാനാകില്ലെന്ന് പി സി ജോര്ജ്ജ്

തിരുവനന്തപുരം: ആര്‍ക്കും തെന്നെ താക്കീത് ചെയ്യാന്‍ അവകാശമില്ല എന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. താന്‍ ആരെയും ഭയന്നല്ല രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതെന്നും സത്യത്തിനും നീതിക്കും നിരക്കാത്തത് ഒന്നും തന്‍ ചെയ്യില്ല എന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. കോഴയുമായി ബന്ധപ്പെട്ടുള്ള ജോര്‍ജിന്റെ ചില പ്രസ്താവനകളെ ഇന്ന് മുസ്ലിം ലീഗ് വിമര്‍ശിച്ചിരുന്നു. അതുപോലെ ഇന്നലെ ഒരു പത്രസമ്മേളനത്തില്‍ ബാര്‍കോഴ വിവാദത്തില്‍ ജോര്‍ജ് നടത്തുന്ന ചില പരസ്യ പ്രസ്താവനകളെ ധനമന്ത്രി കെ എം മണിയും വിമര്‍ശിച്ചിരുന്നു.

Add a Comment

Your email address will not be published. Required fields are marked *