ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ജോസ് കെ.മാണി

തിരുവനന്തപുരം : ധനമന്ത്രി കെ.എം.മാണിക്കും തനിക്കുമെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജോസ്.കെ.മാണി. ആരോപണങ്ങള്‍ അസംബന്ധമാണ്. ബിജു രമേശിന്‍റെ ആരോപണങ്ങള്‍ ഇടതുമുന്നണി ഏറ്റെടുത്തതില്‍ ദുരൂഹത ഉണ്ടെന്നും ജോസ്.കെ.മാണി പറഞ്ഞു. സ്റ്റീഫന്‍ എന്നൊരു മരുമകന്‍ കെ.എം.മാണിക്കില്ലെന്നും ജോസ്.കെ.മാണി പറഞ്ഞു. ബാര്‍കോഴക്കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് മാണിയുടെ മരുമകന്‍ സ്റ്റീഫന്‍ ഇടനിലക്കാരന്‍ മുഖേന ശ്രമിച്ചെന്ന് വി.ശിവന്‍കുട്ടി എം.എല്‍.എ നിയമസഭയില്‍ ആരോപിച്ചിരുന്നു.

Add a Comment

Your email address will not be published. Required fields are marked *