ആരോഗ്യ സന്ദേശയാത്ര

കൊല്ലം: പകര്‍ച്ചവ്യാധി നിയന്ത്രണം ലക്ഷ്യമാക്കി വിവിധ ആരോഗ്യ ബോധവത്കരണ പരിപാടികള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള ആരോഗ്യ സന്ദേശയാത്ര കൊല്ലം ജില്ലയില്‍ മാര്‍ച്ച് 17ന് തുടങ്ങും. ജില്ലാതല ഉദ്ഘാടനം പാരിപ്പള്ളിയില്‍ രാവിലെ 10ന് നടക്കും. നെടുമണ്‍കാവില്‍ ഉച്ചക്ക് 1.30 നും ചടയമംഗലത്ത് വൈകിട്ട് നാലിനും യാത്ര എത്തിച്ചേരും. 18ന് നിലമേല്‍, കുളത്തൂപ്പുഴ, അഞ്ചല്‍, 19ന് പുനലൂര്‍,പത്തനാപുരം, കുളക്കട, 20ന് പാലത്തറ, ശക്തികുളങ്ങര, ചവറ, 21ന് ശൂരനാട്, ഓച്ചിറ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് വൈകിട്ട് നാലിന് കരുനാഗപ്പള്ളിയില്‍ യാത്ര അവസാനിക്കും. ആരോഗ്യ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ കാക്കാരിശ്ശി നാടകം, ഓട്ടന്‍തുള്ളല്‍,തെരുവു നാടകം, കഥാപ്രസംഗം തുടങ്ങിയ പരിപാടികള്‍ അവതരിപ്പിക്കും. യാത്രയുടെ ഭാഗമായി ആശ, അങ്കണവാടി,കുടുംബശ്രീ പ്രവര്‍ത്തകര്‍ പകര്‍ച്ചവ്യാധി നിയന്ത്രണ മാര്‍ഗങ്ങളെപ്പറ്റി ബോധവത്കരണം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എം ഷാജി അറിയിച്ചു.

 

Add a Comment

Your email address will not be published. Required fields are marked *