ആരെയും എവിടെയും അയച്ചിട്ടില്ല , ബിജു രമേഷിന് മാനസിക രോഗമെന്നു പി സി ജോര്‍ജ്

തിരുവനന്തപുരം , ഹിന്ദുസ്ഥാന്‍ സമാചാര്‍ ; കൊച്ചി പെണ്‍വാണിഭകേസില്‍ മുഖ്യപ്രതി ബിന്ധ്യാസ് ബിജു രമേഷിന്റെ വീട് സന്ദര്‍ശിച്ച സംഭവത്തെ കുറിച്ച് പി സി ജോര്‍ജിന്റെ പ്രതികരണം . താൻ ആരെയും അയച്ചിട്ടില്ലെന്നും ബിജു രമേശിന് മാനസിക രോഗമാണെന്നും പി.സി.ജോർജ് പറഞ്ഞു. തുടർന്ന് ബിജു രമേശിനെയും ബിന്ധ്യാസിനെയും കുറിച്ച് മോശമായ പദപ്രയോഗങ്ങളാണ് ജോർജ് ഉപയോഗിച്ചത്.ബിന്ധ്യാസിനെ പറഞ്ഞു വിട്ടത് പി സി ജോര്‍ജ് ആണെന്നും തന്നെ മനപ്പൂര്‍വം അപമാനിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നു ബിജു രമേശ്‌ പറഞ്ഞിരുന്നു . നാളെ തന്നെ ബാര്‍ കൊഴ കേസിലെ എല്ലാ തെളിവുകളും വിജിലന്‍സിന്റെ കൈയില്‍ കൊടുക്കുമെന്നും ബിജു രമേശ്‌ പറഞ്ഞു .

Add a Comment

Your email address will not be published. Required fields are marked *