ആരുടേയും നിര്ദ്ദേ ശ പ്രകാരമല്ല

 

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ആരുടേയും നിര്‍ദ്ദേശ പ്രകാരമല്ല എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ചോദ്യപേപ്പറില്‍ ചന്ദ്രക്കല അടയാളം വന്നതെന്ന്‌ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്‌ദുറബ്‌ അറിയിച്ചു.

തികച്ചും രഹസ്യ സ്വഭാവമുള്ളതിനാല്‍ സംസ്‌ഥാനത്തിന്‌ പുറത്തുള്ള പ്രസുകളിലാണ്‌ ചോദ്യപേപ്പര്‍ അച്ചടിക്കുന്നത്. ചോദ്യങ്ങള്‍ അവസാനിച്ചുവെന്നതിന്റെ അടയാളം തെരഞ്ഞെടുത്തത്‌ പ്രസുകാര്‍ തന്നെയാണ്‌. രഹസ്യ സ്വഭാവമുള്ള അച്ചടിയായതിനാല്‍ പ്രൂഫ്‌ പരിശോധനയും ഉദ്യോഗസ്‌ഥര്‍ നടത്താറില്ല. ഇത്തരത്തിലുള്ള പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടുത്ത വര്‍ഷം മുതല്‍ ചോദ്യപേപ്പറിന്റെ അവസാനം അടയാളങ്ങളൊന്നും വേണ്ട എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

അതേസമയം എസ്‌.എസ്‌.എല്‍.സി ചോദ്യപേപ്പറില്‍ ചന്ദ്രക്കലയും നക്ഷത്രവും അച്ചടിച്ച സംഭവത്തില്‍ ചോദ്യപേപ്പര്‍ അച്ചടിച്ച പ്രസിനെ കരിമ്പട്ടികയില്‍ പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അറിയുന്നു. പ്രിന്ററുടെ ഭാഗത്തുനിന്നും വീഴ്‌ചയുണ്ടായെന്ന്‌ കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി.

കഴിഞ്ഞ ദിവസം നടന്ന സാമൂഹ്യപാഠം ഇംഗ്ലീഷ്‌ മീഡിയം പരീക്ഷയ്‌ക്കുള്ള ചോദ്യപേപ്പറിന്റെ അവസാനം ചന്ദ്രക്കലയും നക്ഷത്രവും അച്ചടിച്ചതാണ്‌ വിവാദത്തിന്‌ ഇടയാക്കിയത്‌.

 

Add a Comment

Your email address will not be published. Required fields are marked *