ആഭ്യന്തര വകുപ്പ് അറ്റസ്റ്റേഷന് : ഒപ്പും സീലും സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍വശത്ത്
സെക്രട്ടേറിയറ്റിലെ ആഭ്യന്തര വകുപ്പില്‍ അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കുന്ന വിവാഹ/ജനന/മരണ/സത്യവാങ്മൂലം/പവ്വര്‍ ഓഫ് അറ്റോണി തുടങ്ങിയ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍വശത്ത് മാത്രമേ നോട്ടറി സ്റ്റാമ്പ്, ഒപ്പ് എന്നിവയ്ക്ക് ഉപയോഗിക്കാവൂ എന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. പല സര്‍ട്ടിഫിക്കറ്റുകളിലും ഇവ നല്കുന്ന മേലധികാരികളുടെ സീലിനും ഒപ്പുകള്ക്കു മീതെയും തീയതിക്ക് പുറത്തും സര്‍ക്കാര്‍ നോട്ടറികള്‍ ഒപ്പുവയ്ക്കുന്നതായും അവരുടെ സ്റ്റാമ്പ്, വൃത്താകൃതിയിലുള്ള സീലുകള്‍ എന്നിവ വച്ച് വിവരങ്ങള്‍ മറയ്ക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അറിയിപ്പ്.