ആഭ്യന്തര മന്ത്രാലയ നിരീക്ഷണത്തില്‍

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ ഫണ്ടിംഗ് ഒര്‍ഗനൈസെഷനുകളില്‍ ഒന്നായ ഫോഡ് ഫൌണ്ടേഷന്റെ ഫണ്ട് വിവരങ്ങള്‍ നിരീക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം . ദേശീയ സുരക്ഷക്കോ താല്പര്യതിനോ വിഘാതം വരുത്താത്ത വിശ്വസനീയമായ ക്ഷേമപ്രവര്തനങ്ങള്‍ക്കാണ് ഫോഡിന്റെ ഫണ്ടുകള്‍ വിനിയോഗിക്കുന്നതെന്നുറപ്പു വരുത്തണം എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി . ഫോറിന്‍ കോണ്‍ട്രീബ്യുഷന്‍ റെഗുലേഷന്‍ ആക്റ്റ് സെക്ഷന്‍ 46 പ്രകാരം ഇനിയുള്ള എല്ലാ ഫണ്ട് വിവരങ്ങളും ഫോര്‍ഡ് ആഭ്യന്തര മന്ത്രാലയതിനെ അറിയിക്കണം . കഴിഞ്ഞ കുറച്ചു മാസമായി ഇന്ത്യയിലെ എന്‍ ജി ഒ കള്‍ക്ക് ഫോഡ് നല്‍കിയ ദശലക്ഷക്കണക്കിനു അമേരിക്കന്‍ ഡോളറുകള്‍ ആഭ്യന്തര മന്ത്രാലയം മരവിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ . ഈ വസ്തുതകള്‍ എല്ലാ ബാങ്കുകളിലും നല്‍കണം എന്നു റിസര്‍വ് ബാങ്ക് ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട് . ഫോഡ് ഫൌണ്ടേഷനുമായി ബന്ധപ്പെടുന്ന വ്യക്തികളില്‍ നിന്നോ , സ്ഥാപനങ്ങളില്‍ നിന്നോ , സംഘടനകളില്‍ നിന്നോ ഉള്ള ഫണ്ട് ഒഴുക്കുകള്‍ നിരീക്ഷിക്കണം എന്ന് ആര്‍ ബി ഐ എല്ലാ ബാങ്കുകളുടെയും എല്ലാ ശാഖകളിലേക്കും നിര്‍ദേശം നല്‍കി . ഫോഡ് നല്‍കിയ പണം പരിശോധനകള്‍ക് ശേഷം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കി അക്കൌണ്ടുകളില്‍ ക്രെഡിറ്റ് ചെയ്യുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു . അമേരിക്കന്‍ ഓര്‍ഗനൈസേഷന്‍ ആയ ഫോഡ് ഫൌണ്ടേഷന്‍ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു എന്നും ഇവര്‍ക്കെതിരെ നടപടി എടുക്കണം എന്നും ആവശ്യപ്പെട്ടു ഗുജറാത്ത് സര്‍ക്കാര്‍ ആണ് ആഭ്യതര മന്ത്രാലയത്തെ സമീപിച്ചത് . സാമൂഹ്യ പ്രവര്‍ത്തക തീസ്ത സെതല്വാദ് നടത്തുന്ന എന്‍ ജി ഒ സംഘടന രാജ്യത്ത് മത സൌഹാര്‍ദ്ദം നശിപ്പിക്കുന്നു എന്നും ഗുജറാത്ത് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു . ബാലന്‍സ് ഷീറ്റുകളില്‍ കൃത്രിമം കാണിച്ചാണ് പല എന്‍ ജി ഒ കളും വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതെന്നും വ്യാപക ആക്ഷേപം ഉയര്‍ന്നിട്ടുണ്ട് . ആഭ്യന്തര മന്ത്രാലയത്തിനു പുറമേ ഫണ്ടുകള്‍ ഓഡിറ്റ് ചെയ്തു സാമ്പത്തിക മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് സര്ടിഫിക്കട്ടും ഫോഡ് നേടണം . ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപാമോ സംഘടനയോ ഫോഡില്‍ നിന്ന് നേരിട്ട് പണം പറ്റുന്നുണ്ട് എങ്കില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വരണം എന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ഥിച്ചു .

 

Add a Comment

Your email address will not be published. Required fields are marked *