ആഭ്യന്തരനും പിഴ

തിരുവനന്തപുരം: അമിതവേഗത്തില്‍ വാഹനമോടിച്ചതിന്  ആ‍ഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും പിഴ അടക്കേണ്ടി വന്നു. അമിതവേഗത്തിന് താനും 500 രൂപ പിഴയടച്ചെന്ന് കഴിഞ്ഞദിവസം മന്ത്രി തന്നെ വ്യക്തമാക്കി.

അമിതവേഗത്തിനെതിരെയുള്ള പിഴയില്‍ നിന്ന് മന്ത്രിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും വാഹനങ്ങളെ ഒഴിവാക്കിയിട്ടില്ലെന്ന് പൊലീസ് മേധാവി കെ എസ്  ബാലസുബ്രഹ്മണ്യന്‍ ഈ ഇടെ അറിയിച്ചിരുന്നു.

ചടയമംഗലത്തു വെച്ചാണ് ആഭ്യന്തരമന്ത്രിയുടെ വാഹനത്തിന്റെ അമിതവേഗം കാമറ പകര്‍ത്തിയത്. ഏതാനും നാള്‍മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിനും അമിതവേഗത്തിന്റെ പേരില്‍ പിഴ ചുമത്തിയിരുന്നെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്‍.

അമിതവേഗത്തിന് ആഭ്യന്തരനെപ്പോലെ ഒട്ടേറെ മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പിഴ അടച്ചതായാണ് അറിയുന്നത്.

Add a Comment

Your email address will not be published. Required fields are marked *