ആന്ധ്രാപ്രദേശില്‍ ട്രാന്‍സ്‌പോര്‍ട്‌ ബസ്‌ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി.

ഹൈദരാബാദ്‌  : ആന്ധ്രാപ്രദേശില്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്‌ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. നിരവധിപ്പേര്‍ ഗുരുതരമായി പരിക്കേറ്റ്‌ ആശുപത്രിയില്‍ കഴിയുകയാണ്‌. അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണ്‌. പെനുകൊണ്ടയില്‍ നിന്നും മദസിറയിലേക്ക്‌ പോവുകയായിരു ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. എതിരെ വന്ന ഓട്ടോറിക്ഷയ്‌ക്ക്‌ വഴി നല്‍കുന്നതിനിടെ ബസ്‌ മലയിടുക്കിലേക്ക്‌ മറിയുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ അഞ്ച്‌്‌ ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക്‌ രണ്ട്‌ ലക്ഷം രൂപ വീതവും ധനസഹായം നല്‍കാന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഉത്തരവിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Add a Comment

Your email address will not be published. Required fields are marked *