ആനുകൂല്യങ്ങള്‍ കിട്ടുന്നില്ലെന്നു നിഷാം

തൃശൂര്‍ ; ചന്ദ്രബോസ്‌ കൊലക്കേസില്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി മുഹമ്മദ്‌ നിഷാം തനിക്കു ജയിലില്‍ നിയമപ്രകാരം കിട്ടേണ്‌ട ആനുകൂല്യങ്ങള്‍ കിട്ടുന്നില്ലെന്നു കോടതിയില്‍ പരാതിപ്പെട്ടു. നിയമപ്രകാരം ലഭിക്കേണ്‌ട എല്ലാ ആനുകൂല്യങ്ങളും തനിക്കു നിഷേധിച്ചിരിക്കുകയാണെന്നു അദ്ദേഹം  ജുഡീഷല്‍ ഫസ്റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കെ.പി. അനില്‍കുമാറിനോടു പരാതി ഉന്നയിച്ചു. കുളിമുറിയില്‍ പോലും കാമറ ഘടിപ്പിച്ചിട്ടുണെ്‌ടന്നും തന്റെ എല്ലാ സ്വകാര്യതയെയും ചോദ്യംചെയ്യുന്നുവെന്നും നിസാം പറഞ്ഞു.
ആഴ്‌ചയില്‍ ഒരു തവണ ഫോണ്‍ചെയ്യുന്നതിനും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണുന്നതിനും ജയില്‍നിയമപ്രകാരമുള്ള അനുവാദം പോലും തനിക്കു നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ഇയാള്‍ പരാതി ഉന്നയിച്ചു. പരാതികള്‍ രേഖാമൂലം എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടതനുസരിച്ചു നിഷാമിനു വേണ്‌ടി ഹാജരായ അഡ്വ.കെ. ജയചന്ദ്രന്‍, സി.കെ. രാജേഷ്‌ എന്നിവര്‍ മുഖേന എല്ലാ പരാതികളും എഴുതി സമര്‍പ്പിച്ചു. ഇതു പരിഗണിച്ച കോടതി ഉടന്‍ തന്നെ വിയ്യൂര്‍ ജയില്‍ സൂപ്രണ്‌ടിനോട്‌ ഇതേക്കുറിച്ച്‌ അന്വേഷണം നടത്തി ഈ മാസം 25നകം വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു

Add a Comment

Your email address will not be published. Required fields are marked *