ആത്മഹത്യ ആസൂത്രിതം ?

ദില്ലി : കേന്ദ്ര സര്‍കാരിന്റെ ഭുമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ദില്ലിയില്‍ ആം ആദ്മി നടത്തിയ റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം ആസൂത്രിതമെന്ന് ദില്ലി പോലിസ് സംശയിക്കുന്നു . മരണപ്പെട്ട രാജസ്ഥാന്‍ സ്വദേശി ഗജേന്ദ്ര സിംഗിന്റെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത് .മരിക്കുന്ന ദിവസം ഇയാള്‍ ഒരു കോലും സ്വീകരിക്കാതിരുന്നത് അസ്വാഭാവികത വിളിചോതുന്നുണ്ട് . പുറത്തു നിന്നുള്ള ആരുടെയോ നിര്‍ദേശ പ്രകാരമാണ് ഇതെന്ന് പോലിസ് കരുതുന്നു .. മരിക്കുന്നതിനു തൊട്ടു മുന്‍പത്തെ ദിവസങ്ങളില്‍ ഇയാള്‍ ഗുഡ്ഗാവിലും കുരുക്ഷേത്രയിലും ആയിരുന്നു . കുര്ക്ഷേത്രയില്‍ ഇയാള്‍ താമസിച്ച ജിന്‍ഡാല്‍ കുടുംബത്തിനു ഉടന്‍ തന്നെ ദില്ലി പോലിസ് നോട്ടിസ് അയക്കും . മൂന്നു മൊബൈല്‍ നമ്പരുകള്‍ ആണ് ഇയാള്‍ കൈകാര്യം ചെയ്തിരുന്നത് എങ്കിലും അതില്‍ ഒരു നമ്പര്‍ വളരെ കുറച്ചു മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ എന്നും കണ്ടെത്തിയിട്ടുണ്ട് . എന്നാല്‍ മരിക്കുന്നതിനു കുറച്ചു നിമിഷങ്ങള്‍ മുന്‍പ് ഇയാള്‍ സഹോദരിയെ വിളിച്ചു കുട്ടികളുടെ കാര്യം അന്വേഷിച്ചിരുന്നു. മരിക്കുന്നതിന്റെ കുറച്ചു നാള്‍ മുന്‍പ് മുതല്‍ ഫോണ്‍ വിളികള്‍ സ്വീകരിച്ചിരുന്നില്ല എന്നതും സംശയം വളര്‍ത്തുന്നു . ഗ്രാമവാസിയായ ഒരാള്‍ മരിക്കുന്നതിനു അല്പം മുന്‍പ് ഗജേന്ദ്ര തന്നെ വിളിച്ചിരുന്നു എന്നും അല്പസമയത്തിനകം തന്നെ ടിവിയില്‍ കാണാം എന്നും പറഞ്ഞത് സംശയംബലപ്പെടുത്തുന്നു . ആത്മഹത്യക്കായി മരത്തില്‍ കയറുമായി കയറിയ ഇയാളെ ആം ആദ്മി പ്രവര്‍ത്തകര്‍ കൈയടിച്ചു പ്രോത്സാഹിപ്പിച്ചതും ദില്ലി പോലിസ് താഴെയിറക്കിയ ഗജെന്ദ്രയെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ ആം ആദ്മി പ്രവര്‍ത്തകര്‍ ഉടക്കിയതും എല്ലാം പോലിസ് ചേര്‍ത്ത് വച്ചു വായിക്കുകയാണ് . എന്നാല്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോടിയയുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധം ഉണ്ടായിരുന്നു എന്നും സിസോടിയയും മറ്റു ചില നേതാക്കളും ക്ഷണിച്ചതിനാല്‍ ആണ് റാലിക്ക് പോയതെന്നും കുടുംബം അറിയിച്ചു . പറയത്തക്ക സാമ്പത്തിക വിഷമതകളോ കൃഷി നാശമോ ഇയാള്‍ക്ക് ഉണ്ടായിരുന്നില്ല എന്നും കുടുംബം പറയുന്നു . ആം ആദ്മിയാണ് ഇയാളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും ആം ആദ്മി സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ സഹകരിക്കില്ലെന്നും ദില്ലി പോലിസ് കമ്മിഷണര്‍ ബി എസ്സ് ബസി കേന്ദ്രത്തെ അറിയിച്ചു . എഫ് ഐ ആരും സമര്‍പ്പിച്ചു . എന്നാല്‍ സംഭവത്തിന്‌ പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന ഉണ്ടോ എന്ന കാര്യം വ്യക്തമല്ല . ഇയാളുടെ ഒരാഴ്ച മുന്‍പത്തെ ഫോണ്‍ വിളികള്‍ എല്ലാം അന്വേഷിച്ചു വരികയാണ് . അതിനിടെ സംഭവത്തിന്‌ പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടുണ്ട് എന്നും സി ബി ഐ അന്വേഷണം വേണമെന്നും കാണിച്ചു ഗജെന്ദ്രയുടെ സഹോദരന്‍ രംഗതെത്തി .

Add a Comment

Your email address will not be published. Required fields are marked *