ആണവ കരാര്‍ – അമേരിക്ക പരിശോധന നിബന്ധന ഉപേക്ഷിച്ചു

ദില്ലി : പ്രസിഡന്റ്‌ ബാക്ക്‌ ഒബാമയുടെ ചരിത്രം സൃഷ്ടിക്കുന്ന ഭാരത സന്ദര്‍ശനത്തിന്റെ ഒന്നാം ദിവസം തന്നെ മോദി സര്‍ക്കാരിനു തകരപ്പന്‍ നേട്ടം. ഹൈദരാബാദ്‌ ഹൌസിലെ ഉച്ചഭക്ഷണത്തിനു ശേഷം പ്രസിഡണ്ട്‌ ഒബാമയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നടന്ന ഒന്നിച്ചുള്ള നടത്തവും” “ഷാമിയാന ചര്‍ച്ചയുംകഴിഞ്ഞപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം ഇന്‍ഡോ-അമേരിക്കാന്‍ ആണവ കരാറിലെ മുള്ള്നീക്കം ചെയ്തു എന്നാണ്. പ്രസിഡണ്ട്‌ തന്റെ എക്സിക്യൂട്ടീവ് അധികാരം ഉപയോഗിച്ചാണ് ഇന്ത്യയുടെ ആണവപദ്ധതികളിലുള്ള അമേരിക്ക പരിശോധന അധികാരം (ട്രാക്കിംഗ് പവര്‍) ഉപേക്ഷിച്ചത്. അമേരിക്ക ഇന്ത്യയെ എത്രത്തോളം വിശ്വസിക്കുന്നുഎന്നതിന്റെ തെളിവാണിത്. ഇത് സംബന്ധിച്ച് ഇരു നേതാക്കളും ഉടന്‍ തന്നെ സംയുക്ത പ്രസ്താവന നടത്തും എന്നാണു ദില്ലിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

Add a Comment

Your email address will not be published. Required fields are marked *