ആക്രമണത്തില്‍ പരിക്കേറ്റ ശ്രീലങ്കന്‍ പ്രസിഡന്‍റിന്‍റെ സഹോദരന്‍ മരിച്ചു

കൊളംബോ : സുഹൃത്തിന്‍റെ ആക്രമണത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെ ഇളയ സഹോദരന്‍ പ്രിയന്താ സിരിസേന മരിച്ചു. ഇന്നു രാവിലെ കൊളംബോയിലെ ആശുപത്രിയിലായിരുന്നു മരണം. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പ്രിയന്തയുമായി വാക്കു തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കൈയ്യിലിരുന്ന ആയുധം ഉപയോഗിച്ച് സുഹൃത്ത് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രിയന്തയെ ആദ്യം പൊളോന്നരുവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിമാനമാര്‍ഗ്ഗം കൊളംബോയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചൈന സന്ദര്‍ശനം നടത്തുന്ന മൈത്രിപാല സിരിസേന ഉടന്‍ നാട്ടിലെത്തും.
( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *