ആകാശത്തെ അഗ്നിഗോളം

ഇന്നലെ രാത്രി എറണാകുളത്തും മറ്റു ചില ജില്ലകളിലും കണ്ട തീഗോളം ഉല്‍ക്കയോ റോക്കറ്റിന്റെ ഭാഗമോ ആകാമെന്ന് നിഗമനം. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ആലുവയില്‍ കരുമാളൂരിന് സമീപം ചെടികള്‍ കത്തിയ നിലയില്‍ കണ്ടെത്തി. ദുരന്ത നിവാരണ അതോറിറ്റി അധികൃതർ സ്ഥലം സന്ദര്‍ശിക്കും. അവശിഷ്ടമെന്ന് കരുതുന്ന വസ്തുക്കളില്‍ തൊടരുതെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0471 2331639 എന്ന നമ്പറിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ അറിയിക്കാനും ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം.

 

Add a Comment

Your email address will not be published. Required fields are marked *