ആം ആദ്മി പിളരുന്നു
ദില്ലി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷനും പുതിയ കക്ഷി രൂപീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇതിനുവേണ്ടി തങ്ങളെ അനുകൂലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ഒരു വിശാല കൂട്ടായ്മ ഏപ്രില്‍ 14 ന് ദില്ലിയില്‍ വിളിച്ചു ചേര്‍ക്കും.
ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ നേതാവും ദില്ലി മുഖ്യമന്ത്രിയും ആയ അരവിന്ദ് കേജരിവാലിന്റെ ഏകാധിപത്യ നടപടികളെചോദ്യം ചെയ്തതിനാണ് തങ്ങളെ പുറത്താക്കിയത് എന്ന് ഇരു നേതാക്കളും ആരോപിക്കുന്നു. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥപാക നേതാക്കളില്‍ പ്രമുഖരാണ് യാദവും ഭൂഷനും.