ആം ആദ്മി പാര്‍ട്ടി ഒട്ടും വ്യത്യസ്തമല്ല: ശിവസേന

ദില്ലി: ആം ആദ്മിയെയും അതിന്റെ നയങ്ങളെയും വിമര്‍ശിച്ചു ശിവസേന . ആം ആദ്മി നേതാവ് അരവിന്ദ് കേജരിവാള്‍ പാര്‍ട്ടിയെ കുറിച്ച് പറയുന്നതെല്ലാം ശുദ്ധ കള്ളത്തരങ്ങള്‍ ആണെന്നും മറ്റു പാര്‍ട്ടികളുമായി ആം ആദ്മിക്ക് യാതൊരു വ്യത്യാസവും ഇല്ലെന്നും ശിവസേന മുഖപത്രമായ സാമ്ന. നിലവില്‍ ആം ആദ്മിയില്‍ അരങ്ങേറുന്ന അധികാര നാടകങ്ങളും ആന്തര സംഘര്‍ഷങ്ങളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത് .പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലും പാര്‍ടിയില്‍ ആഭ്യന്തര ചുഴികള്‍ ഉണ്ടാക്കിയതിന്റെ പേരിലും ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പ്രശാന്ത് ഭുഷനും യോഗേന്ദ്ര യാദവും പുരത്താക്കപ്പെട്ടതും ആണ് സാമനയിലെ പ്രതിപാദ്യ വിഷയം . എന്തായാലും ഇന്നലെ മാധ്യമങ്ങളെ കണ്ട കേജരിവാള്‍ പാര്‍ട്ടിയുടെ അകത്തളങ്ങളില്‍ എല്ലാം ശാന്തമനു എന്ന സന്ദേശമാണ് നല്‍കിയത് .

Add a Comment

Your email address will not be published. Required fields are marked *