ആം ആദ്മി ദേശീയ കൌണ്‍സില്‍ യോഗത്തില്‍ കേജരിവാള്‍ നടത്തിയ പ്രസംഗം പുറത്തു വിട്ടു

ദില്ലി;ശനിയാഴ്‌ച നടന്ന എഎപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കേജരിവാള്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദ്യശ്യങ്ങള്‍ എഎപി പുറത്തു വിട്ടു.45മിനിട്ട്‌ ദൈര്‍ഘ്യമുള്ളതാണു പ്രസംഗം. യോഗം ഏറെ നാടകീയ രംഗങ്ങള്‍ക്കു വേദിയായിരുന്നു. ഈ യോഗത്തിലാണു പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത്‌ ഭൂഷണേയും ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നു പുറത്താക്കിയത്‌.വോട്ടെടുപ്പിലൂടെയായിരുന്നു ഇരുവരേയും പുറത്താക്കിയത്‌. എന്നാല്‍ കേജരിവാള്‍ വോട്ടിംഗില്‍ പങ്കെടുത്തിരുന്നില്ല. പ്രസംഗം കഴിഞ്ഞ ഉടന്‍തന്നെ വേദി വിട്ട കേജരിവാള്‍ യോഗം തീരാറായപ്പോഴാണു മടങ്ങിയെത്തിയത്‌.

Add a Comment

Your email address will not be published. Required fields are marked *