ആം ആദ്മിയുടെ വിശ്വാസം ലോക്പാല്‍ അല്ല ; വോട്ടു ബാങ്ക് – ബിജെപി
ദില്ലി ; ആം ആദ്മിയുടെ വിശ്വാസം ലോക്പാല്‍ അല്ല വോട്ടുബാങ്ക് ആണെന്ന് ബിജെപി . ജനങ്ങളെ കബളിപ്പിച്ചു അവരുടെ വിശ്വാസം നേടിയെടുക്കാനുള്ള ഒരു അടവ് മാത്രമാണ് അവര്‍ ഉയര്‍ത്തിക്കാട്ടുന്ന ലോക്പാല്‍ എന്നും അവര്‍ യഥാര്‍ത്ഥത്തില്‍ ലോക്പാലില്‍ വിശ്വാസം ഇല്ലാത്തവരാണെന്നും വോട്ടു നേടുക എന്നാ ലക്ഷ്യം മാത്രമാണ് ആം ആദ്മിയുടെ ലക്ഷ്യം എന്നും ബിജെപി വക്താവ് നളിന്‍ കോഹ്ലി കുറ്റപ്പെടുത്തി . കഴിഞ്ഞ ദിവസം ആം ആദ്മി നേതാവ് അരവിന്ദ് കേജരിവാള്‍ പ്രശാന്ത് ഭുഷനെയും യോഗേന്ദ്ര യാദവിനെയും ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ നടത്തിയ പ്രസംഗം പുറത്തു വിട്ടിരുന്നു . പിന്നില്‍ നിന്ന് കുത്തിയവര്‍ എന്ന് കേജരിവാള്‍ ഇടയ്ക്കിടെ പ്രസംഗത്തില്‍ പറയുന്നുണ്ടായിരുന്നു .ആം ആദ്മി പുറത്തു വിട്ട ആ വീഡിയോ എഡിറ്റ് ചെയ്തു ചെറുതാക്കിയ വീഡിയോ ആണെന്ന് യാദവും ഭൂഷനും അഭിപ്രായപ്പെടുന്നു . യഥാര്‍ത്ഥത്തില്‍ ലോക്പാലില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയില്‍ നടക്കാന്‍ പാടില്ലാത്തതോക്കെയാണ് കഴിഞ്ഞ കുറച്ചു ദിവസമായി ആം ആദ്മിയില്‍ നടന്നു കിണ്ടിരിക്കുന്നതെന്നും നളിന്‍ വ്യക്തമാക്കി .