ആം ആദ്മിയില്‍ ഭിന്നത രൂക്ഷം ; കേജരിവാള്‍ അനുകൂലികള്‍ പ്രത്യേക യോഗം ചേര്‍ന്നു
ദില്ലി ; അന്തമില്ലാതെ തുടരുന്ന അഭിപ്രായ അനൈക്യതിനിടെ ആം ആദ്മിയില്‍ അരവിന്ദ് കേജരിവാളിലെ അനുകൂലിക്കുന്ന നേതാക്കള്‍ ഇന്ന് പ്രത്യേക യോഗം ചേര്‍ന്നു. കേജരിവാളിന്റെ വസതിയിലായിരുന്നു യോഗം. പാര്‍ട്ടി നേതാക്കളായ യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും ശനിയാഴ്ച പുറത്താക്കിയിരുന്നു. തുടര്‍ന്നും ഇരുനേതാക്കളും കേജരിവാളിനെതിരേ രൂക്ഷവിമര്‍ശനമായിരുന്നു നടത്തിയത്. ഈ സാഹചര്യത്തിലാണു യോഗം.