ആം ആദിമിയില് കലഹം തുടരുന്നു: അനുരഞ്ജന ചര്‍ച്ചകള്‍ പാളി
ദില്ലി: ആം ആദ്മി പാര്‍ട്ടി കലഹം മുഴുത്ത ഭവനമായിത്തന്നെ തുടരുന്നു. ഇടഞ്ഞു നില്ക്കുന്ന യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണുമായുള്ള അനുരഞ്ജന ചര്‍ച്ചകള്‍ വീണ്ടും ഫലം കാണുന്നില്ല. പാര്‍ട്ടിയുടെ 21 അംഗ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും തങ്ങളെ യാതൊരു കാരണവും കൂടാതെയായിരുന്നു എന്നാണ് പ്രശാന്ത് ഭൂഷണിന്റെയും യോഗേന്ദ്ര യാദവിന്റയും നിലപാട്. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ പരിഗണിച്ചു പരിഹാരം കണ്ടെത്താന്‍ കേജ്രിവാളും കൂട്ടരും തയാറാകണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
ശനിയാഴ്ച നടക്കുന്ന ദേശീയ ഉപദേശകസമിതി യോഗത്തിന് മുന്നോടിയായി ഇരുവരും രാഷ്ട്രീയ കാര്യ സമിതിയ്ക്ക് പുറത്തു പോകണമെന്നയിരുന്നു കേജ്രിവാളിന്റെ നിലപാട്. ഇരുപക്ഷവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നിന്നതോടെ ദിവസങ്ങളായി നടത്തിവന്ന അനുരഞ്ജന ശ്രമങ്ങള്‍ വീണ്ടുംപൊളിഞ്ഞു.