അശ്രദ്ധമായി വണ്ടിയോടിക്കുന്നതിനെതിരെ കൂടുതല്‍ ശക്തമായനിയമം വേണം എന്ന് സുപ്രീം കോടതി

ദില്ലി ; റോഡു നിയമങ്ങള്‍ പാലിക്കാതെ അശ്രദ്ധമായി വാഹനം ഓടിക്കുകയും ജീവഹാനി വരുത്തുകയും ചെയ്യുന്നതിനെതിരെ കൂടുതല്‍ ശക്തമായ നിയമ നിര്‍മാണം ആവശ്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു . ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 3൦4 അനുസരിച്ചുള്ള പിഴയും രണ്ടു വര്‍ഷത്തെ തടവും ആണ് ഈ കേസില്‍ അങ്ങേയറ്റം നല്‍കാന്‍ സാധിക്കുന്ന ശിക്ഷയെന്നും എന്നാല്‍ ഈ ശിക്ഷ പോരെന്നുo കാലാനുസൃതമായ മാറ്റങ്ങള്‍ നിയമത്തില്‍ വരണം എന്നും ജസ്റ്റിസ് ദിപക്ക് മിശ്ര , പ്രഫുല്ല സി പന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച്‌ നിരീക്ഷിച്ചു .

Add a Comment

Your email address will not be published. Required fields are marked *