അശാസ്ത്രീയമായ പൈപ്പ് വെള്ള വിതരണം സുന്ദരവനമേഖലയെ രോഗാതുരമാക്കുന്നു

 

നാംഖാന : അശാത്രീയമായ പൈപ്പ് വെള്ള വിതരണം സുന്ദര്‍വനമേഖലയെ രോഗാതുരമാക്കുന്നു . ഇവിടങ്ങളിലെ പല ദ്വീപുകളും മുങ്ങിക്കൊണ്ടിരിക്കുന്നതായും മിക്കയിടങ്ങളിലും ജീവജാലങ്ങള്‍ നശിച്ചു പോയിക്കൊണ്ടിരിക്കുന്നതായും ലോകബാങ്ക് അടുത്തിടെ നടത്തിയ പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു . ഈ പ്രദേശങ്ങളിലെ ജലനിരപ്പ്‌ ക്രമാതീതമായി ഉയരുകയും ചെയ്യുന്നുണ്ട് . വിവിധ ദ്വീപുകളിലും സമീപ പ്രദേശങ്ങളിലും ശുദ്ധീകരിക്കാത്ത പൈപ്പ് വെള്ള വിതരണം മൂലം ജീവികള്‍ക്കും മനുഷ്യര്‍ക്കും വയറിളക്കം പോലുള്ള അസുഖങ്ങളും സര്‍വ സാധാരണമാണ് . ലോകബാങ്കിന്റെ റിപ്പോര്‍ട്ടിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തില്‍ ഇക്കാര്യത്തിന്റെ നിജസ്ഥിതി അന്വേഷിക്കാനും ഉടനടി പരിഹാരം കാണാനും സര്‍ക്കാര്‍ ഉത്തരവിട്ടു . യുനസ്കോയുടെ ലോക പൈതൃക കേന്ദ്രമായി സുന്ദര്‍ വനമേഖലയെ പ്രഖ്യാപിച്ചിട്ടുണ്ട് . ആകെ 33ശതമാനം മാത്രമാണ് സുന്ദര്വന മേഖലയോട് ചേര്‍ന്ന് ജന ജീവിതം ഉള്ളത് അതില്‍ 28 ശതമാനം ആളുകള്‍ കുടിവെള്ളത്തിനു പൈപ്പ് കണക്ഷനെ ആണ് ആശ്രയിക്കുന്നത് . ഇന്ത്യയിലെ അറിയപ്പെടുന്ന കടുവ സംരക്ഷണ കേന്ദ്രമാണ് സുന്ദര വനം .

Add a Comment

Your email address will not be published. Required fields are marked *