അഴിമതിക്ക് കൂട്ടുനില്‍ക്കുന്നുവെന്ന്

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: ഈനാം പേച്ചിക്ക് മരപ്പട്ടികൂട്ട്‌ എന്ന് പറഞ്ഞതുപോലെയാണ് സമസ്ത മേഖലകളിലും അഴിമതി നടത്തുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറി എന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് പറഞ്ഞ് പാവപ്പെട്ടവരുടെ കുടിവെള്ളം ഉള്‍പ്പെടെ സകലതിനും സര്‍ക്കാര്‍ വിലകൂട്ടിയത് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് ആഡംബര ബംഗ്ലാവുകള്‍ നിര്‍മ്മിച്ച്‌ കളിക്കാനാണെന്ന് ഇപ്പോള്‍ മനസിലായി. വെള്ളയമ്പലം ഗോള്‍ഫ് ലിങ്ക്സില്‍ രണ്ടു കോടി മുടക്കി കെട്ടിടം നിര്‍മ്മിക്കുന്നു. ഇത് കൂടാതെ മറ്റൊരു ബംഗ്ലാവ്. അതിനു മുന്‍പ് താമസിക്കാന്‍ ഒന്നരക്കോടി മുടക്കി അറ്റകുറ്റപ്പണി നടത്തി. ഈ ബംഗ്ലാവില്‍ അടുക്കളയ്ക്ക് മാത്രം 36 ലക്ഷം ചിലവിട്ടു എന്ന് വാര്‍ത്തകള്‍. ദേശീയ ഗെയിംസ് ഫണ്ടില്‍ നിന്ന് വന്‍ തുക ഈ ബംഗ്ലാവിനു വേണ്ടി മുടക്കി. അതിനു പുറമെയാണ് ചീഫ് സെക്രട്ടറിക്ക് വേണ്ടിയുള്ള ദൂര്‍ത്തും. സ്വന്തമായി തലസ്ഥാനത് വീടുള്ള ചീഫ് സെക്രട്ടറിയാണ് ഈ അഴിമതിക്ക് നേതൃത്വം നല്‍കുന്നത്. പാംഓയില്‍ കേസില്‍ പ്രതിയായ ചീഫ് സെക്രട്ടറിക്ക് എപ്പോള്‍ വേണമെങ്കിലും സ്ഥാനം നഷ്ടപ്പെടാം. പാം ഓയില്‍ കേസില്‍ ജിജി തോംസണ് പങ്കുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ജിജി തോസണിന്റെ ഹര്‍ജി തല്ലുകയും ചെയിതിരുന്നു. സോളാര്‍ കേസ് നേരിടുന്ന ഉമ്മന്‍ചാണ്ടിയും, ബജറ്റ് വില്‍പ്പന നടത്തുന്ന കെ.എം.മാണിയും കേരളത്തില്‍ കടുംവെട്ട് നടത്തുമ്പോള്‍ ചീഫ് സെക്രട്ടറിയും അതിലൊരാളായി മത്സരിക്കുകയാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്. വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. (manoj)

Add a Comment

Your email address will not be published. Required fields are marked *