അറബിക് കോളേജുകളില്‍ മുഖ്യധാരാ കോഴ്സുകള്‍
തിരുവനന്തപുരം 8 ഡിസംബര്‍ ; അറബിക് കോളേജുകളില്‍ മുഖ്യധാരാ കോഴ്സുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും അധിക തസ്തിക സൃഷ്ടിക്കല്‍ ഉണ്ടാകില്ലെന്നും ബന്ധപ്പെട്ട സ്റ്റാറ്റിയൂട്ടുകളില്‍ ഭേദഗതി വരുത്തുന്നതിന് സര്‍വകലാശാലകളുടെ സമ്മതത്തിനും വിധേയമായാണ് കോഴ്സുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്.