അര്‍ണബിന്റെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു

ന്യുഡല്‍ഹി: ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു. പ്രമുഖ ചാനല്‍ അവതാരകന്‍ അര്‍ണാബ് ഗോസ്വാമിയുടെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിനാണ് ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് കസന്‍ സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ആറുമാസമായി അര്‍ണാബുമായോ ടൈംസ് നൗ ചാനലുമായോ സഹകരിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്. ഏകപക്ഷീയമായും പക്ഷപാതിത്വപരമായും അര്‍ണാബും ചാനലും പെരുമാറുന്നു എന്നതായിരുന്നു കോണ്‍ഗ്രസിന്റെ പരാതി.
ഈ തിരുമാനത്തെ മറികടന്നാണ് കസന്‍ സിംഗ് അര്‍ണാബിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തത്. ആറു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് ഹരിയാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അശോക് തന്‍വര്‍ പറഞ്ഞു.
എന്നാല്‍ നടപടിയെക്കുറിച്ച് തനിക്കറിവില്ലെന്നും നടപടി നോട്ടിസ് കിട്ടിയാല്‍ മറുപടി നല്‍കാമെന്നും കസന്‍ സിംഗ് പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *