അരുവിക്കര സീറ്റ് വേണം എന്ന് ആര്‍ എസ പി

തിരുവനന്തപുരം: അരുവിക്കര സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടു ആര്‍ എസ പി വന്നതോടെ  യുഡിഎഫില്‍ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കവും ആരംഭിച്ചു . മുമ്പ്‌ പരാജയപ്പെട്ട സീറ്റാണെങ്കിലും ഇപ്പോള്‍ വിജയസാധ്യതയുണ്‌ടെന്ന്‌ ആര്‍എസ്‌പി നേതാവ്‌ വി.പി രാമകൃഷ്‌ണപിള്ള പറഞ്ഞു. എന്നാല്‍ സിറ്റിംഗ്‌ സീറ്റായ അരുവിക്കര വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ്‌ തയാറായേക്കില്ല.
ഇതിനിടെ അരുവിക്കര സീറ്റും ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനവും തങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണെന്ന്‌ എ.എ അസീസ്‌ എംഎല്‍എയും പറഞ്ഞു. 17 നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗം ഇതു്‌ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

Add a Comment

Your email address will not be published. Required fields are marked *