അരുവിക്കര സീറ്റിനെ ചൊല്ലി കോണ്ഗ്ര സില്‍ തര്ക്കംം മുറുകുന്നു

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ജി.കാര്‍ത്തികേയന്റെ ഭാര്യ ഡോ.സുലേഖയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി. ജി.കാര്‍ത്തികേയന്റെ ഭാര്യ ഡോ.സുലേഖ അരുവിക്കരയിലെ സ്ഥാനാര്‍ഥിയാകുന്നതിനെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ശക്തായി എതിര്‍ക്കുന്നു. .വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തിലുള്ള, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ വേണം പരിഗണിക്കേണ്ടത് എന്ന നിലപാടാണ് ജില്ലാ നേത്രുത്വതിന്റെത്. അരാഷ്ട്രീയ വാദം വളര്‍ത്തരുതു എന്നതാണ് ഡിസിസി എക്‌സിക്യുട്ടീവിന്റെ ആവശ്യം. ഇക്കാര്യം കഴിഞ്ഞ ദിവസം ഡിസിസി അധ്യക്ഷന്‍ കെ.മോഹന്‍കുമാര്‍ തന്നെ കെപിസിസി യോഗത്തില്‍ വ്യക്തമാക്കുകയും ചെയ്തു . ഇതിനിടെ സുലേഖയുടെ നിലപാടറിയാന്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അവരെ നേരില്‍ കാണുകയും ചെയ്തു . ഇടതുമുന്നണിയുടെ ഭാഗമായിരുന്നപ്പോള്‍ വര്‍ഷങ്ങളായി മല്‍സരിച്ചിരുന്ന അരുവിക്കര സീറ്റില്‍ അവകാശവാദവുമായി ആര്‍ എസ് പിയും രംഗത്തെത്തി. ഇപ്പോള്‍ കടുംപിടിത്തമുണ്ടാകില്ല. ഉഭയകക്ഷി ചര്‍ച്ചയിലൂടെ സമവായത്തിലെത്തണം . ഇതിനിടെ തിരഞ്ഞെടുപ്പിന് തയാറാകാന്‍ സിപിഎം ജില്ലാ കമ്മറ്റി നിര്‍ദേശം നല്‍തി. ആനാവൂര്‍ നാഗപ്പനാണ് തിരഞ്ഞെടുപ്പ് ചുമതല. 24 തിയതി മണ്ഡലം കമ്മറ്റി രൂപീകരണ യോഗം ചേരും. അതേസമയം സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള തീരുമാനമായിട്ടില്ല. ബിജെപിയ്ക്കും സ്ഥാനാര്‍ഥി ഉണ്ടാകും. ആറ്റിങ്ങല്‍ പാര്‍ലമെന്റ് സീറ്റില്‍ മല്‍സരിച്ച ഗിരിജ ദേവിയാകും ബിജെപി സ്ഥാനാര്‍ഥിയെന്നാണ് സൂചന.

Add a Comment

Your email address will not be published. Required fields are marked *