ഫെയ്‌സ്ബുക്കില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ച നടത്തിയതു 2.2 കോടി പേര്‍: കൂടുതല്‍ ചര്‍ച്ച മമതയെക്കുറിച്ച്; രണ്ടാമത് ഉമ്മന്‍ചാണ്ടി

കൊല്‍ക്കത്ത ന്മ ഈ മാസം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തി ബംഗാള്‍ മുഖ്യമന്ത്രിയായ മമത ബാനര്‍ജി. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് രണ്ടാമതു വന്നത്.

ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട രാഷ്ട്രീയ കക്ഷി ബിജെപിയും. കേരളം, തമിഴ്‌നാട്, ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പു നടന്നത്. 2.2 കോടി പേര്‍ സമൂഹ മാധ്യമത്തില്‍ തിരഞ്ഞെടുപ്പു ചര്‍ച്ച നടത്തി. അതിലൂടെ 14.2 കോടി തവണ ആശയവിനിമയം നടന്നുവെന്നു ഫെയ്‌സ്ബുക് അറിയിച്ചു.

61% ചര്‍ച്ചകളും ബിജെപിയെ സംബന്ധിച്ചായിരുന്നു; മമതയെക്കുറിച്ച് 22 ശതമാനവും ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് 20 ശതമാനവുമായിരുന്നു ചര്‍ച്ചകള്‍. കോണ്‍ഗ്രസിനെക്കുറിച്ച് 47 ശതമാനവും എഎപിയെക്കുറിച്ച് 25 ശതമാനവും ചര്‍ച്ച നടത്തി. ഡിഎംകെയും സിപിഎമ്മും ആറുശതമാനം വീതം മാത്രം. ഫെബ്രുവരി 12 മുതല്‍ മേയ് 10 വരെയുള്ള കാലയളവിലെ കണക്കാണിത്.

Add a Comment

Your email address will not be published. Required fields are marked *