അയല്‍ സംസ്ഥാന ട്രക്ക് ജീവനക്കാരുടെ സമരം ആരംഭിച്ചു
പാലക്കാട് : സംസ്ഥാനത്ത് അന്യ സംസ്ഥാന ട്രക്ക് ലോറി ഡ്രൈവര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഡ്രൈവര്‍മാര്‍ക്ക് അവശ്യ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല പണിമുടക്ക്. സംയോജിത ചെക്പോസറ്റില്‍ സ്കാനര്‍ സംവിധാനം, പാര്‍ക്കിംഗ് യാര്‍ഡ് എന്നിവ ഉള്‍പ്പടെയുള്ള ഒന്‍പത് ആവശ്യങ്ങളാണ് ഡ്രൈവര്‍മാര്‍ ഉന്നയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എം.മാണി ലോറിയുടമകളെ ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും സമരത്തിന്റെ തലേ ദിവസമുള്ള ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്ന് പറഞ്ഞ് ലോറിയുടമകള്‍ പങ്കെടുത്തിരുന്നില്ല. പത്തു ദിവസം മുന്‍പ് മുതലേ തമിഴ്നാട്ടില്‍ നിന്നുള്ള ലോറികള്‍ കേരളത്തിലേക്ക് ചരക്കെടുക്കുന്നില്ല.
( രാജി രാമന്‍കുട്ടി )