അമേത്തി സന്ദര്‍ശിക്കും

രയ്ബരെളി ; കൊണ്ഗ്രെസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ അമേത്തി ഉടന്‍ സന്ദര്‍ശിക്കും എന്ന് അമ്മയും കൊണ്ഗ്രെസ് അധ്യക്ഷയുമായ സോണിയാഗാന്ധി അണികള്‍ക്ക് ഉറപ്പു നല്‍കി . രാഹുല്‍ ഗാന്ധി അവശേഷിപ്പിച്ച അനിശ്ചിതാവസ്തക്ക് സോണിയയുടെ സന്ദര്‍ശനത്തിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് കൊണ്ഗ്രെസ് . രാഹുലിന്റെ മണ്ഡലമായ അമെത്തിക്ക് പുറമേ സ്വന്തം മണ്ഡലമായ രേ ബരെളിയും സോണിയ സന്ദര്‍ശിച്ചു . ഏറെ കാലമായി രണ്ടു മണ്ഡലവും കൊണ്ഗ്രെസ്സിനെ പ്രത്യേകിച്ച് നെഹ്‌റു കുടുംബത്തിന്റെ ഉറച്ച മണ്ഡലങ്ങള്‍ ആണ് . രാഹുലിന്റെ തിരോധനാതെ കുറിച്ചുള്ള പ്രവര്‍ത്തകരുടെയും അനികളുടെയും ചോദ്യത്തിന് രാഹുല്‍ ഉടന്‍തന്നെ എത്തും എന്നുള്ള മറുപടി മാത്രമാണ് സോണിയ നല്‍കിയത് . അടുത്തിടെ ഉണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ പെട്ടവരുടെ കുടുംബാംഗങ്ങളെയും സോണിയ സന്ദര്‍ശിച്ചു

 

Add a Comment

Your email address will not be published. Required fields are marked *