അമിതമായി മിഠായി കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം ഉണ്ടാകും

അമിതമായി മിഠായി കഴിക്കുന്നവര്‍ ശ്രദ്ധിക്കുക, നിങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇറ്റലിയിലെ ബെലോന യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍മാരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. മിഠായികളില്‍ മധുരത്തിന് വേണ്ടി ഉപയോഗിക്കുന്ന ‍ലൈകോറൈസാണ് വില്ലന്‍. ഇത് തലവേദനയോട് കൂടിയ രക്തസമ്മര്‍ദ്ദം അധികരിപ്പിക്കും. മിഠായി കഴിക്കുന്ന കുട്ടികളില്‍ 4 മാസം നീണ്ട പഠനം നടത്തിയാണ് ഡോ.ഡേവിഡിന്‍റെ നേതൃത്വത്തിലുള്ള സംഘം പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *