അമാല്‍ഗമേറ്റഡ് ഫണ്ട് ഭരണസമിതി യോഗം
തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ ; വിമുക്തഭടന്മാരുടെ ക്ഷേമ പുനരധിവാസത്തിനായുളള അമാല്‍ഗമേറ്റഡ് ഫണ്ട് ഭരണസമിതി യോഗം ചേര്‍ന്നു. ഇന്ന് (ജനുവരി 28) ഉച്ചയ്ക്ക് രണ്ടു മണിക്ക് ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം 2014 -15വര്‍ഷത്തെ ബഡ്ജറ്റും നടത്തിപ്പും വിലയിരുത്തി. 2015-16 വര്‍ഷത്തേക്ക് രണ്ട് കോടി പതിനാറ് ലക്ഷത്തി നാല്‍പ്പത്തിരണ്ടായിരം രൂപയുടെ ബഡ്ജറ്റ് അംഗീകരിച്ചു. യോഗത്തില്‍ ഭക്ഷിണ മേഖല നാവിക ആസ്ഥാനത്തു നിന്നും കമ്മോഡോര്‍ വി.കെ.പിഷാരടി, ഭക്ഷിണ വ്യോമ ആസ്ഥാനത്തും നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍, എസ്.ശുക്ല, ദക്ഷിണ കമാന്‍ഡ് പൂനെയില്‍ നിന്നും ലെഫ്റ്റനന്റ് കേണല്‍ മനോജ്കുമാര്‍ മിശ്ര, മേജര്‍ ജനറല്‍ പി.പി.രാജഗോപാല്‍, എ.വി.എസ്.എം, വി.എസ്.എം (റിട്ടയേഡ്),പൊതുഭരണ വകുപ്പ് സെക്രട്ടറി, കെ.അജയകുമാര്‍, ധനകാര്യ ജോയിന്റ് സെക്രട്ടറി സാധനാ എസ്. നായര്‍, മുതിര്‍ന്ന സംസ്ഥാന/ സൈനിക ഉദ്യോഗസ്ഥര്‍, എയര്‍മാര്‍ഷല്‍ എന്‍.യു.കെ.നായര്‍, വി.എസ്.എം (റിട്ടയേഡ്), മറ്റ് അംഗങ്ങള്‍ സൈനിക ക്ഷേമ ഡയറക്ടര്‍,കെ.കെ.ഗോവിന്ദന് നായര്‍ എന്നിവര്‍ പങ്കെടുത്തു