അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലെത്തിയ പാക് സ്വദേശിയെ പാക്കിസ്ഥാനു കൈമാറി.
ജലന്തര്‍: അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലെത്തിയ പാക് സ്വദേശിയെ പാക്കിസ്ഥാനു കൈമാറി. ബിഎസ്എഫ് ജവാന്മാരായിരുന്നു ഇയാളെ പിടികൂടിയത്. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ക്കു തീവ്രവാദികളുമായി ബന്ധമില്ലെന്നും അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ചതാണെന്നും കണ്ടെത്തിയത്.
പഞ്ചാബ് അതിര്‍ത്തി കടന്നാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. പാക്കിസ്ഥാനിലെ നരോവല്‍ ജില്ലയില്‍ താമസക്കാരനായ സവാജ് വാസ് എന്നയാളായിരുന്നു അതിര്‍ത്തി കടന്നെത്തിയത്. തുടര്‍ന്ന് ഇയാളെ പാക് സൈന്യത്തിനു കൈമാറുകയായിരുന്നു. ഈ വര്‍ഷം ഇതുവരെ ഇങ്ങനെ അതിര്‍ത്തി കടന്നെത്തിയ നാലു പേരെ ഇന്ത്യന്‍സേന സുരക്ഷിതമായി പാക്കിസ്ഥാനു കൈമാറിയിട്ടുണ്ട്.