അഫ്ഘാനിസ്ഥാന്റെ സ്ഥിരത്വത്തിനുള്ള ഇന്ത്യന്‍ നീക്കത്തിന് ചൈനീസ് -ബ്രിട്ടിഷ് പിന്തുണ

ദില്ലി ;  ശ്രുതി , ഹിന്ദുസ്ഥാന്‍ സമാചാര്‍

അഫ്ഘാനിസ്ഥാന്റെ സ്ഥിരത്വത്തിനുള്ള ഇന്ത്യന്‍ നീക്കത്തിന് അന്താരാഷട്ര സമൂഹം പ്രത്യേകിച്ചു ചൈനയും ബിട്ടനും പിന്തുണ നല്‍കുന്നു. ഇന്ത്യ അഫ്ഘാന് 2 ബില്ല്യന്‍ ഡോളര്‍ സഹായധനമായി നല്‍കി വരികയായിരുന്നു. എന്നാല്‍ അവിടെ സ്ഥിരത്വം കൊണ്ടുവരിക എന്നത് ദുഷ്ക്കരമാണെന്ന്ഹിന്ദുസ്ഥാന്‍ സമചാറിനോട് സംസസാരിക്കവേ ലെഫ്. ജെനെരല്‍ ആര്‍ കെ സ്വഹ്നി പറഞ്ഞു.

ദില്ലിയില്‍ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ (വിഐ എഫ്)  സംഘടിപ്പിച്ച സെമിനാറില്‍ സംസാരിച്ചു കൊണ്ട് സ്വഹ്നി പറഞ്ഞത് സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ അഫ്ഘാന് വേണ്ട സഹായം നല്‍കുമെന്നാണ്.  അദ്ദേഹം വിഐഎഫിലെ ഒരു വിശിഷ്ടാംഗമാണ്. പാകിസ്താന് സഹകരിചില്ലെങ്കില്‍ കാര്യമത്ര  എളുപ്പമാവില്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഐഎഫ് സെമിനാര്‍  സംഘടിപ്ലിച്ചത് ചൈന, ബിട്ടന്‍, ഇന്ത്യ, അഫ്ഘാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുല്‍ സഹകരണത്തെക്കുറിച്ചാണ്. ചൈനയിലെ സിഐസിഐആറും ബ്രിട്ടനിലെ ആര്‍യുസിഐയും സെമിനാറില്‍ സഹകരിച്ചു. മൂന്ന് രാജ്യങ്ങളിലെയും വിദഗ്ദ്ധരും വിദ്യാഭ്യാസവിചക്ഷണന്മാരും പങ്കെടുത്തു.

130,000  നാറ്റോ സൈനികരെ പിന്‍വലിച്ചത്തിനു ശേഷമുള്ള സ്ഥിതിയെപ്പറ്റി സെമിനാര്‍ ചര്‍ച്ച ചെയ്തു. നാമമാത്രം  12000മായി ഈ സംഖ്യ കുറയും. ഈ ശൂന്യത നികത്താന്‍ അഫ്ഘാന്‍ താലിബാനോ പാക്‌ സൈന്യമോ കടന്നു വരുമോ എന്നതും ചര്‍ച്ച  വിഷയമായി.

പാകിതാന്‍ ആകെ പ്രശ്നത്തിലാണ് എന്ന് അഫ്ഘാന്‍ ഗ്രീന്‍ ട്രെണ്ടിലെ  ഡോ അമാരുള്ള സാലെ പറഞ്ഞു. താലിബാന്‍ പെഷവാറിലെ ജനങ്ങളെ മാത്രമല്ല മുഴുവന്‍ സൈന്യത്തെയും രാഷ്ട്രീയ നേത്രുത്വത്തെയും പ്രശ്നത്തിലാക്കിയിരിക്കുകയാണ്. അതിനെപ്പറ്റി വിചിന്തനം ഉണ്ടായേക്കാം.

അഫ്ഘാനിലെ സമ്പദ്വ്യവസ്ഥ, സുക്ഷിതത്വം, വിദ്യാഭ്യാസം എനിവയുടെ പുരോഗതിക്ക് ഇന്ത്യ ഏറെ ചെയ്യുന്നുണ്ട്  എന്ന് ഒരു ചോദ്യത്തിനു ഉത്തരമായി സ്വഹ്നി പറഞ്ഞു. എന്നാല്‍ ഗ്രീന്‍ സാനില്‍ (പാകിസ്ഥാന്‍) നിന്നുള്ള തടസ്സങ്ങള്‍ പരിഹരിക്കുക എന്നത് പ്രശ്നം തന്നെ. സാര്‍ക് കരാറുകള്‍ രംഗത്തുണ്ട്. നേപാള്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ പവര്‍ ഗ്രിഡ് ഉള്ളത് പോലെ അഫ്ഘാന്റെ കാര്യത്തില്‍ സാധ്യമല്ല.

അമേരിക തന്റെ രാജ്യത്തെ സഹായിക്കുന്ന കാര്യത്തില്‍ എടുക്കുന്ന മലക്കം മറിച്ചിലുകള്‍ യാഥാര്‍ത്യങ്ങള്‍ തന്നെ എന്ന് സലെ പറഞ്ഞു:“ വാഷിങ്ങ്ട്ടണിലെ ചര്‍ച്ചകളില്‍ ഞങ്ങളുടെ സ്വാധീനം പൂജ്യം ! ഞങ്ങളുടെ ശക്തിയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണവിശ്വസമുണ്ട്. ഏതെങ്കിലും വിധത്തില്‍ അമേരിക്ക ഞങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടേ ഇരിക്കും. ചിലപ്പോള്‍ അവര്‍ അഫ്ഘാന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യും. പിറ്റേന്ന് തന്നെ സഹായവുമായി വരും. വലിയ ഷോപ്പിംഗ്‌ മാളുകളാല്‍ ചുറ്റപ്പെട്ട ചെറിയ കട പോലെ യാണ് ഞങളുടെ സ്ഥിതി. ചുറ്റും വലിയ രാജ്യങ്ങള്‍”.

ഇന്ത്യയാണ് പ്രധാന രാജ്യം എന്ന് സാലെഹ് പറഞ്ഞു. ഇന്ത്യ  അഫ്ഘാനിലെ വിദ്യാഭ്യാസ വിദഗ്ധരെയും, ഭരണസംവിധാനത്തെയും സാങ്കേതിക രംഗത്തെയും മാധ്യമങ്ങളെയും പരിശീലിപ്പിച്ചു. അവര്‍ രാജ്യത്തെ മാറ്റങ്ങളിലേക്ക് നയിക്കുന്നു.

ചൈന വിജ്ഞാന രംഗത്ത്‌ സഹായംതരുന്നു. അഫ്ഘാന് ബുദ്ധിക്ക് ക്ഷാമമില്ല.

അഫ്ഘാനില് നിന്ന് ആരും പാക്‌ സര്‍വ്വകലാശാലകളിലേക്ക് പരിശീലനത്തിന്  പോകുന്നില്ല. അവര്‍ സ്ഥിതി പഠിക്കുകയാണ്. ഭീകരവാദികളെ പരിശീലിപ്പിക്കണോ എന്ന് അവര്‍ തീരുമാനിക്കട്ടെ. താലിബാന്‍ സജീവം; പാക്കിസ്ഥാന്‍ അവരെ തടയണം.

ചൈനയിലെ സെന്റെര്‍ ഫോര്‍ കൌണ്ടര്‍ ടെററിസം ദിരെക്ട്ടര്‍ പ്രൊഫ്‌ ഫു സ്യഖയാന്ഗ്, ഡിരെക്ട്ടര്‍ ഓഫ് സൌത്ത് ഏഷ്യ സ്ട്ടടീസ്   ഡിരെക്ട്ടെര്‍ പ്രൊഫ്‌ യെ ഹാലിന് എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു. പ്രൊഫ്‌ മാല്‍ക്കം ചാമെര്സ് (ഡിരെക്ട്ടെര്‍, റിസര്‍ച്ച് ആര്‍യുസിഐ (ബ്രിട്ടീഷ്‌ തിങ്ക്‌ ട്ടാന്ക്), ആര്‍യുസിഐയിലെ ഡിരെക്ട്ടെര്‍ രഫെലോ പന്റുക്കി, ആര്‍യുസിഐയിലെ എടവേര്ഡ സ്ക്വാര്‍ക്ക്, എമിലി വിന്റെര്ബോതം എന്നിവരാണ് ബ്രിട്ടനില്‍ നിന്നും വന്നത്.

അമാറുള്ള സലെഹ്, അഫ്ഘാന്‍ വിദേശ മന്ത്രാലയത്തിലെ സുല്‍ത്താന്‍ അമ്കെദ് ബഹീം എന്നിവര്‍ അഫ്ഘാനില്‍ നിന്നും പങ്കെടുത്തു.

വിഐഎഫ് ഡിരെക്ട്ടെര്‍ ജെനറല്‍ എന്‍സി വിജിം, അംബാസഡര്‍ ടി സി എ രേംഗചാരി,ലെഫ്. ജെനെരല്‍ ആര്‍ കെ സ്വഹ്നി, അഫ്ഘാനിലെ മുന്‍ നയതന്ത്രപ്രതിനിധി ജയന്ത് പ്രസാദ്‌, സെന്റര്‍ ഫോര്‍ ചൈന അനാലിസിസ് & സ്ട്രാറ്റെജി തലവന്‍ ബ്രിഗെടിയര്‍ വിനോദ് ആനന്ദ്‌, സുശാന്ദ് സരീന്‍ എന്നിവരായിരുന്നു ഇന്ത്യന്‍ പ്രതിനിധികള്‍.

മേഖലയിലെ എല്ലാ രാജ്യങ്ങളും വന്‍ പ്രതീക്ഷകളോടെ ചൈനയിലേക്ക് ഉറ്റു നോക്കുകയാണെന്ന് രേംഗചാരി പറഞ്ഞു. സുരക്സ്ഥിതത്വത്തപ്പറ്റി പൊതുവായ ആശങ്കയുണ്ട്. ചൈനയ്ക്കു ഇതില്‍ പലതും ചെയ്യാനുണ്ട്.

അഫ്ഘാനുമായി വാണിജ്യം മെച്ചപ്പെടുത്തേണ്ടത്‌ പ്രധാന കാര്യമാണ്, ഇന്ത്യയാണ് അഫ്ഘാന് ഏറ്റവും വലിയ കമ്പോളം. ഈ രംഗത്ത്‌ പാക്കിസ്താനും മെച്ചമുണ്ട്. ട്രാന്‍സിറ്റ് ഫീ ഇനത്തില്‍ മാത്രം പാക്കിസ്ഥാന് കോടികള്‍ കൊയ്യാം. ഈ രംഗത്ത്‌ ചൈനക്കും ചേരാവുന്നതാണ്. അഫ്ഘാനിസ്ഥാന്റെ ഗുണത്തിനായി കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പല ഇനം  വസ്തുക്കള്‍ എന്നിവയുടെ വാണിജ്യം നടത്താം എന്ന് രംഗാചാരി പറഞ്ഞു.

യുവാക്കാളുള്ള ഒരു ഊര്‍ജസ്വല രാജ്യമാണ് അഫ്ഘാന്‍ എന്ന് ആര്‍ കെ സ്വഹ്നി പറഞ്ഞു. അവര്‍ ജനാധിപത്യം സ്വീകരിച്ചവരാണ്.  സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന ഒരു രാജ്യമായി അവര്‍ വളരുകയാണ്. ഇറാക്കില്‍ നിന്ന് വ്യത്യസ്തമായി ഒരു വിജയ ഗാഥയാണ് അഫ്ഗാന്റെത്.  താല്കിബാന്റെ മേല്‍ നിയന്ത്രണം ഇല്ലാതെ വരിക, അവരോടു പോരുതാന്‍ അഫ്ഘാന്‍ സൈന്യത്തിനും പോലീസിനും ഭയം എന്നീ സാഹചര്യങ്ങളില്‍ യുഎന്‍ ഇടപെടണം. അതായത് അഫ്ഘാനില്‍ കുഴപ്പമുണ്ടാക്കരുതെന്നു പാകിസ്ഥാനോട് ശക്തമായി പറയണം.

 

 

Add a Comment

Your email address will not be published. Required fields are marked *